Sorry, you need to enable JavaScript to visit this website.

മോഹന്‍ലാല്‍ എന്തൊരു ക്യൂട്ട്-ഖുഷ്ബു

തമിഴകത്ത് തിളങ്ങിയ താരമാണ്  ഖുശ്ബു. തമിഴിനു പുറമെ മറ്റു തെന്നിന്ത്യന്‍ ഭാഷകളിലും അഭിനയിച്ച നടി ബോളിവുഡിലും അഭിനയിച്ചിരുന്നു. മോഹന്‍ലാല്‍ നായകനായ അങ്കിള്‍ ബണ്‍ എന്ന ചിത്രത്തിലൂടെയായിരുന്നു നടി മലയാളത്തില്‍ എത്തിയിരുന്നത്. ചന്ദ്രോത്സവം,കയ്യൊപ്പ്, പ്രാഞ്ചിയേട്ടന്‍ ആന്‍ഡ് ദി സെയ്ന്റ് തുടങ്ങിയ ശ്രദ്ധേയ ചിത്രങ്ങളിലൂം നടി മലയാളത്തില്‍ അഭിനയിച്ചിരുന്നു. കയ്യൊപ്പിലെ പദ്മ എന്ന കഥാപാത്രം ഖുശ്ബുവിന്റെ ഏറെ ശ്രദ്ധിക്കപ്പെട്ട വേഷങ്ങളിലൊന്നായിരുന്നു. കയ്യൊപ്പില്‍ മമ്മൂട്ടിയുടെ നായികയായിട്ടായിരുന്നു നടി അഭിനയിച്ചിരുന്നത്. ആസിഫ് അലി നായകനായ കൗബോയ് എന്ന ചിത്രത്തിലായിരുന്നു നടി ഒടുവിലായി മലയാളത്തില്‍ അഭിനയിച്ചത്. വിവാഹ ശേഷവും സിനിമാ രംഗത്തു സജീവമാണ് ഖുശ്ബു. കഴിഞ്ഞ ദിവസം ലാലേട്ടന്റെ ഡ്രാമ ടീസര്‍ പങ്കുവെച്ച് ഖുശ്ബു ട്വിറ്ററില്‍ കുറിച്ച വാക്കുകള്‍ ശ്രദ്ധേയമായിരുന്നു. ടീസര്‍ കണ്ട് മോഹന്‍ലാല്‍ അങ്ങേയറ്റം ക്യൂട്ടാണെന്നാണ് ഖുശ്ബു കുറിച്ചത്.  


 

Latest News