നഗ്നത കാണിച്ചും മറ്റും വിദ്യാര്‍ഥിനിയെ നിരന്തരം ശല്യം ചെയ്ത യുവാവ് അറസ്റ്റില്‍

നാദാപുരം-ഒളിവില്‍ കഴിയുകയായിരുന്ന  പോക്‌സോ കേസ് പ്രതി അറസ്റ്റില്‍. വളയത്ത് വിദ്യാര്‍ഥിനിയെ വഴിയരികില്‍ നിരന്തരം ശല്യം ചെയ്യുകയും നഗ്‌നത പ്രദര്‍ശനം  ചെയ്‌തെന്നും മറ്റുമുള്ള പരാതിയില്‍ പോലീസ് തെരയുന്ന  കുയ്‌തേരി വളയം റോഡിലെ അപ്‌സര ഹോട്ടല്‍ ജീവനക്കാരന്‍ആര്യമ്പത്ത്  കുണ്ടം ചാലില്‍ നിസാറിനെ (45) യാണ് വളയം  എസ് ഐ വിനീത് വിജയന്റെ നേതൃത്വത്തിലുള്ള സംഘം  അറസ്റ്റ് ചെയ്തത്.
വിദ്യാര്‍ഥിനി  അസ്വസ്ഥത പ്രകടിപ്പിച്ചതോടെയാണ് വിവരം  രക്ഷിതാക്കള്‍ അറിഞ്ഞത്. തുടര്‍ന്ന് രക്ഷിതാക്കള്‍ പോലീസില്‍ പരാതിപ്പെടുകയായിരുന്നു.
 

 

Latest News