ഫോണ്‍ റിസര്‍വോയറില്‍ വീണതിനെ തുടര്‍ന്ന് 21 ലക്ഷം ലിറ്റര്‍ വെള്ളം വറ്റിച്ച ഉദ്യോഗസ്ഥന്‍ കുടുങ്ങി

കാങ്കര്‍- മൊബൈല്‍ ഫോണ്‍ വെള്ളത്തില്‍വീണതിനെ തുടര്‍ന്ന് റിസര്‍വോയറിലെ 21 ലക്ഷം ലിറ്റര്‍ വെള്ളം വറ്റിച്ച ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തു. ഛത്തീസ്ഗഢിലെ കാങ്കര്‍ ജില്ലയിലാണ് സംഭവം. ഒരു ലക്ഷം രൂപ വിലയുള്ള ഫോണ്‍ വെള്ളത്തില്‍ പോയതിനെ തുടര്‍ന്നാണ് അതു കണ്ടെടുക്കാന്‍ ഭക്ഷ്യവകുപ്പ് ഉദ്യോഗസ്ഥനായ രാജേഷ് വിശ്വാസ് ജലസംഭരണിയിലെ വെള്ളം വറ്റിച്ചത്. ഇയാളെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തതായി അധികൃതര്‍ അറിയിച്ചു.
വെള്ളം പമ്പ് ചെയ്ത് വറ്റിച്ചതില്‍ എന്താണ് പ്രശ്‌നമെന്നാണ് വിശ്വാസ് ചോദിക്കുന്നത്. കുറച്ച് വെള്ളം വറ്റിക്കാന്‍ താന്‍ അധികൃതരോട് അനുമതി ചോദിച്ചിരുന്നുവെന്നും അദ്ദേഹം അവകാശപ്പെട്ടു.

 

Latest News