ഭാമയുടെ പിറന്നാളിന് ഭര്‍ത്താവ്  വരാഞ്ഞതെന്ത്?  ഫാന്‍സ് അന്വേഷിക്കുന്നു 

കൊച്ചി-വിവാഹശേഷം ഭാമ സിനിമയില്‍ നിന്നും വിട്ടുനില്‍ക്കുകയാണെങ്കിലും താരത്തിന്റെ ഓരോ വിശേഷങ്ങള്‍ അറിയുവാനും ആരാധകര്‍ക്ക് ഇഷ്ടമാണ്. കഴിഞ്ഞ ദിവസമായിരുന്നു നടി തന്റെ പിറന്നാള്‍ ആഘോഷിച്ചത്. ആഘോഷ പാര്‍ട്ടിയില്‍ മകളെയും ഭര്‍ത്താവിനെയും കാണാത്തത് എന്തുകൊണ്ടാണെന്ന് സോഷ്യല്‍ മീഡിയയിലൂടെ ആരാധകര്‍ ചോദിച്ചു. ഭാമയും അരുണും പിരിഞ്ഞെന്ന തരത്തിലുള്ള വാര്‍ത്തകള്‍ നേരത്തെ പ്രചരിച്ചിരുന്നു. അരുണമായുള്ള ചിത്രങ്ങള്‍ നടി സോഷ്യല്‍ മീഡിയയില്‍ നിന്നും ഒഴിവാക്കിയിരുന്നു. കുറച്ചുനാളുകള്‍ക്ക് ശേഷം അതെല്ലാം സോഷ്യല്‍ മീഡിയയില്‍ തിരിച്ചെത്തുകയും ചെയ്തു. ജന്മദിനാഘോഷത്തില്‍ എന്തുകൊണ്ട് കുടുംബത്തെ ഒഴിവാക്കി എന്ന ചോദ്യത്തിന് നടി തന്നെ മറുപടി നല്‍കി.ഭാമ ഒരു ഷൂട്ടിംഗ് തിരക്കിലായിരുന്നു. അവിടെ വെച്ചായിരുന്നു പിറന്നാള്‍ ആഘോഷം നടന്നത്. കോഴിക്കോട് നടന്ന പരിപാടിയില്‍ ഭാമയ്ക്ക് മാത്രമായിരുന്നു പങ്കെടുക്കാന്‍ സാധിച്ചത്. ഭര്‍ത്താവും മകളും കൊച്ചിയിലുണ്ടെന്ന് നടി പറഞ്ഞു.നടിയുടെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍ വിവാഹശേഷം സിനിമയില്‍ നിന്നും വിട്ടുനില്‍ക്കുകയാണ് ഭാമ.


 

Latest News