VIDEO - യൂത്ത് കോണ്‍ഗ്രസ് വേദിയില്‍ ചിരിയുടെ രാഷ്ട്രീയ അമിട്ട് പൊട്ടിച്ച് നടന്‍ രമേഷ് പിഷാരടി

തൃശൂര്‍ - യൂത്ത് കോണ്‍ഗ്രസ് വേദിയില്‍ ചിരിയുടെ രാഷ്ട്രീയ അമിട്ട് പൊട്ടിച്ച് നടന്‍ രമേഷ് പിഷാരടി. തൃശൂരില്‍ നടന്ന യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സമ്മേളനത്തിലാണ് എ ഐ ക്യാമറയെയും കെ റെയിലിലെ അപ്പക്കച്ചവടത്തെക്കുറിച്ചുള്ള സി പി എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ പ്രസ്തവനയെയും ഇന്‍ഡിഗോ വിമാനക്കമ്പനിയുമായുള്ള സി പി എം നേതാവിന്റെ വിദ്വേഷത്തെക്കുറിച്ചല്ലാം ഹാസ്യ രൂപേണ രമേഷ് പിഷാരടി പ്രസംഗിച്ചത്. കോണ്‍ഗ്രസില്‍ എ ഐ ഗ്രൂപ്പുണ്ട് പക്ഷെ എ ഐ ക്യാമറ വിവാദം ഉണ്ടാക്കിയിട്ടില്ലെന്നും കോണ്‍ഗ്രസിന് അണികളുണ്ട് അംഗങ്ങളുണ്ട് പക്ഷെ അടിമകളില്ലെന്നും അദ്ദേഹം പരഞ്ഞു. സമ്മേളനത്തില്‍ തന്റെ പ്രസംഗത്തിന് കൈയ്യടിക്കാത്തതുകൊണ്ട് ആരെയും വാട്‌സാപ്പിലൂടെ പേടിപ്പിക്കില്ലെന്നും നിയമസഭയിലെ കമ്പ്യൂട്ടര്‍ വരെ എടുത്ത് കളയുന്നവര്‍ക്ക് ഇപ്പോഴും കമ്പ്യൂട്ടറിനോടുള്ള വിരോധം തീര്‍ന്നില്ലെന്നും സി പി എമ്മിനെ കളിയാക്കിക്കൊണ്ട് പിഷാരടി പറഞ്ഞു. പ്രതിപക്ഷ നേതാവ് വി ഡി സതീശനും രമേശ് ചെന്നിത്തലയും അടക്കമുള്ള നേതാക്കള്‍ ഉള്ള വേദിയിലാണ് പിഷാരടി സ്വതസിദ്ധമായ ശൈലിയില്‍ രാഷ്ട്രീയ വിമര്‍ശനത്തിന്റെ മാലപ്പടക്കങ്ങള്‍ തീര്‍ത്തത്.  കോണ്‍ഗ്രസ് പ്രസ്ഥാനത്തിന് വേണ്ടി കൂടെ നിക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ട്. ഈ മഹത്തായ പ്രസ്ഥാനം രാജ്യത്തുള്ളപ്പോള്‍ മറ്റേത് പ്രസ്ഥാനത്തിന് വേണ്ടിയാണ് പ്രവര്‍ത്തിക്കുക. ഒരു കേഡര്‍ സമ്പ്രദായവും പാര്‍ട്ടിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഇറങ്ങുകയും പ്രവര്‍ത്തിക്കുകയും ചെയ്യാനുള്ള സമയം ഇതാണെന്ന ഉത്തമ ബോധ്യം വന്നതിലാണ് പാര്‍ട്ടിക്കൊപ്പം നിക്കുന്നതെന്നും പിഷാരടി പറഞ്ഞു.

Latest News