Sorry, you need to enable JavaScript to visit this website.

മലയാളി വ്യവസായി ദുബായ് വിമാനത്താവളത്തിൽ മരിച്ചു

ദുബായ്- കണ്ണൂർ സ്വദേശിയായ വ്യവസായി ഹൃദയാഘാതത്തെ തുടർന്ന് ദുബായ് വിമാനത്താവളത്തിൽ മരിച്ചു. കണ്ണൂർ തളാപ്പ് ജോൺ മിൽ കരിമ്പ് ഗവേഷണ കേന്ദ്രത്തിനു സമീപത്തെ മസ്ഹറിൽ കെ.ടി.പി മഹമൂദ് ഹാജി (67) യാണ് മരിച്ചത്. ദുബായിലുള്ള മക്കളുടെ അടുത്തേക്ക് തിരിച്ചതായിരുന്നു അദ്ദേഹം. വിമാനത്തിൽ അസ്വസ്ഥത അനുഭവപ്പെട്ട മഹമൂദ് ഹാജിയെ ദുബായിൽ വിമാനമിറങ്ങിയ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മഹമൂദ് ഹാജിയുടെ ഭാര്യയും മക്കളും കഴിഞ്ഞ ദിവസം ദുബായിലെത്തിയിരുന്നു.
ചെറുകുന്നിലെ പരേതരായ ഇ.ടി.പി അസൈനാറുടെയും നബീസയുടെയും മകനായ മഹമൂദ് ഹാജിക്ക് കണ്ണൂരിലും ഗൾഫിലും ബിസിനസ് സ്ഥാപനങ്ങളുണ്ട്. തെക്കി ബസാർ ജുമാ മസ്ജിദ് കമ്മിറ്റി അംഗമാണ്. ഭാര്യ: കെ.പി ജമീല. മക്കൾ: റിഫാസ്, റിയാദ, റിസ് വാൻ, റമീസ്. മരുമക്കൾ: ഡോ.അഫ്‌സൽ (ദുബായ്), അസീഫ, മിർസാന. സഹോദരങ്ങൾ: കെ.ടി.പി മുസ്തഫ ഹാജി (ചെറുകുന്ന് മഹല്ല് പ്രസിഡന്റ്), സഹീദ്, ഖദീജ.

Tags

Latest News