Sorry, you need to enable JavaScript to visit this website.

സൗദി വിമാനത്താവളങ്ങളിൽ ടൂറിസം പ്രോസിക്യൂഷൻ ഓഫീസുകൾ

റിയാദ്- സൗദി വിമാനത്താവളങ്ങളിൽ ടൂറിസം പ്രോസിക്യൂഷൻ ഓഫീസുകൾ വരുന്നു. 
സൗദി പബ്ലിക് പ്രോസിക്യൂഷൻ വിഭാഗമാണ് രാജ്യത്തെ വിമാനത്താവളങ്ങളിൽ ടൂറിസം പ്രോസിക്യൂഷൻ ഓഫീസുകൾ സ്ഥാപിക്കാൻ തീരുമാനിച്ചത്. 
പബ്ലിക് പ്രോസിക്യൂഷൻ ആസ്ഥാനത്ത് ടൂറിസം പ്രോസിക്യൂഷനും സൗദിയിലെ അന്താരാഷ്ട്ര, പ്രാദേശിക വിമാനത്താവളങ്ങളിൽ അതിന്റെ അനുബന്ധ പ്രോസിക്യൂഷൻ ഓഫീസുകളും സ്ഥാപിക്കാൻ അറ്റോർണി ജനറൽ ശൈഖ് സൗദ് അൽ മുഅജബ് അധ്യക്ഷനായ പബ്ലിക് പ്രോസിക്യൂഷൻ കൗൺസിൽ ആണ് അംഗീകാരം നൽകിയത്. 
വിനോദ സഞ്ചാരികളുടെയും സന്ദർശകരുടെയും കേസുകളിലെ നടപടിക്രമങ്ങൾ, നിയമ സംവിധാനത്തിനും സത്വര നീതിയുടെ തത്വങ്ങൾക്കും വിഷൻ 2030 പദ്ധതിയുടെ ഭാഗമായി ടൂറിസം ലക്ഷ്യങ്ങൾക്കും അനുസൃതമായി ചുരുങ്ങിയ സമയത്തിനുള്ളിൽ പൂർത്തിയാക്കാൻ ടൂറിസം പ്രോസിക്യൂഷനിലൂടെ ലക്ഷ്യമിടുന്നു. 
വിനോദ സഞ്ചാരികൾ അവരുടെ അവകാശങ്ങളും ഗ്യാരണ്ടികളും ആസ്വദിക്കുന്നുവെന്ന് ഉറപ്പാക്കാൻ പുതിയ പ്രോസിക്യൂഷൻ ഓഫീസുകൾ 24 മണിക്കൂറും പ്രവർത്തിക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു. 
അന്തർദേശീയ ഉടമ്പടികൾക്കും മാനദണ്ഡങ്ങൾക്കും നിയമപരമായ കാര്യശേഷിക്കും അനുസൃതമായി പരിശീലനം നൽകി ശേഷികൾ പരിപോഷിപ്പിക്കുന്ന പബ്ലിക് പ്രോസിക്യൂഷനിലെ വിദഗ്ധരായ അംഗങ്ങളും സഹായികളുമാണ് ടൂറിസം പ്രോസിക്യൂഷൻ ഓഫീസുകളിൽ സേവനമനുഷ്ഠിക്കുക. 

Tags

Latest News