സൗദി പൗരനെ വധിച്ച ഇന്ത്യക്കാരന് വധശിക്ഷ നടപ്പാക്കി

മക്ക- സൗദി പൗരന്‍ മുഹമ്മദ് ബിന്‍ സഈദ് ബിന്‍ നവാര്‍ അല്‍നഫീയെ കൊലപ്പെടുത്തിയ കേസില്‍ ഇന്ത്യക്കാരന് വധശിക്ഷ നടപ്പിലാക്കിയതായി ആഭ്യന്തരമന്ത്രാലയം അറിയിച്ചു.
സ്വദേശിയെ കുത്തിക്കൊന്ന അസ്ഗര്‍ അന്‍വറിനെ മക്കയിലാണ് വധശിക്ഷ നടപ്പിലാക്കിയത്. കൃത്യം നടത്തി രക്ഷപ്പെടുന്നതിനിടെ സുരക്ഷാവിഭാഗത്തിന്റെ പിടിയിലായ പ്രതി കുറ്റം സമ്മതിച്ചിരുന്നു. മക്ക ക്രിമിനല്‍ കോടതിയാണ്  വധശിക്ഷ വിധിച്ചത്. പിന്നീട് അപ്പീല്‍ കോടതിയും സുപ്രീം കോടതിയും വിധി ശരിവെച്ചിതനെ തുടര്‍ന്നാണ് ശിക്ഷ നടപ്പാക്കിയതെന്ന് ആഭ്യന്തര മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.

 

Latest News