ആശിഷ് വിദ്യാര്‍ഥിക്ക് രണ്ടാം വിവാഹം; അറുപതാം വയസ്സില്‍

ഗുവാഹതി- ആദ്യ ചിത്രത്തില്‍ തന്നെ മികച്ച സഹനടനുള്ള ദേശീയ ചലച്ചിത്ര പുരസ്‌ക്കാരം ലഭിച്ച ആശിഷ് വിദ്യാര്‍ഥിക്ക് അറുപതാം വയസ്സില്‍ രണ്ടാം വിവാഹം. കൊല്‍ക്കത്തയില്‍ ഫാഷന്‍ സ്റ്റോര്‍ നടത്തുന്ന ഗുവാഹത്തി സ്വദേശി രൂപാലി ബറുവയാണ് വധി. 

മുന്‍കാല ചലച്ചിത്ര താരം ശകുന്തള ബറുവയുടെ മകള്‍ രജോഷി ബറുവയായിരുന്നു ആശിഷിന്റെ ആദ്യ ഭാര്യ. 

ആശിഷിന്റേയും രൂപാലിയുടേയും അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും മാത്രം പങ്കെടുത്ത ചടങ്ങ് ലളിതമായിരുന്നു. വെള്ളിത്തിരയില്‍ വില്ലനാണെങ്കിലും ജീവിതത്തില്‍ ആശിഷ് വിദ്യാര്‍ഥി നല്ല മനുഷ്യനാണെന്നും അതാണ് തന്നെ അദ്ദേഹത്തിലേയ്ക്ക് അടുപ്പിച്ചതെന്നും രൂപാലി പറഞ്ഞു. 

ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഇംഗ്ലീഷ്, ഒഡിയ, മറാഠി, ബംഗാളി എന്നിവ ഉള്‍പ്പെടെ 11 ഭാഷകളിലായി മുന്നൂറിലേറെ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട് ആശിഷ് വിദ്യാര്‍ഥി.

Latest News