Sorry, you need to enable JavaScript to visit this website.

കെ.പി.എസ്.ജെയുടെ കൊല്ലം പ്രവാസോത്സവം' നാളെ

ജിദ്ദ- ജിദ്ദയിലെ കൊല്ലം ജില്ലക്കാരുടെ കൂട്ടായ്മയായ കൊല്ലം പ്രവാസി സംഗമം ജിദ്ദയുടെ (കെ.പി.എസ്.ജെ) 17-ാം വാർഷികം വിപുലമായ പരിപാടികളോടെ നാളെ വൈകിട്ട് 5.30 മുതൽ ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് അങ്കണത്തിൽ നടത്തുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. എഫ്.എസ്.സി ലോജിസ്റ്റിക്‌സിന്റെയും മൾട്ടി സിസ്റ്റം ലോജിസ്റ്റിക്‌സ് ആന്റ് വെയർ ഹൗസിന്റെയും സഹകരണത്തോടെ നടത്തുന്ന പരിപാടിക്ക് 'കൊല്ലം പ്രവാസോത്സവം' എന്നാണ് നാമകരണം ചെയ്തിരിക്കുന്നത്. 
ആറു മണിക്ക് സാംസ്‌കാരിക സമ്മേളനത്തോടെ ആരംഭിക്കുന്ന കലാസന്ധ്യയിൽ കെ.പി.എസ്.ജെയുടെ കുട്ടികൾ അവതരിപ്പിക്കുന്ന നൃത്തനൃത്യങ്ങളും തീം ഡാൻസുകളും മറ്റു നയന മനോഹരമായ പരിപാടികളും അരങ്ങേറും. നാട്ടിൽ നിന്നെന്ന സിനിമാ പിന്നണി ഗായകൻ അൻവർ സാദത്ത്, സിനിമാ പിന്നണി ഗായികയും നാടൻ പാട്ടുകാരിയുമായ പ്രസീത ചാലക്കുടി, ഗായകൻ മനോജ് എന്നിവർ അവതരിപ്പിക്കുന്ന ഗാനസന്ധ്യയും ഉണ്ടായിരിക്കും. 
അവരോടൊപ്പം ജിദ്ദയിലെ മറ്റു പ്രശസ്ത കലാകാരന്മാരും പരിപാടിയിൽ അണിനിരക്കും.  പ്രവേശനം സൗജന്യമാണ്. 
എന്നാൽ പ്രവേശനം സാധ്യാകുന്നതിന് ഗൂഗിൾ ഫോം (https://forms.gle/JBXyy8L9rVHzQXANA)പൂരിപ്പിച്ചു നൽകണമെന്ന് സംഘാടകർ അഭ്യർഥിച്ചു.  
പ്രസിഡന്റ് മനോജ് മുരളീധരൻ പ്രോഗ്രാം കൺവീനറും, ചെയർമാനായ ഷാനവാസ് കൊല്ലം, ജനറൽ സെക്രട്ടറി സജു രാജൻ, ട്രഷറർ റോബി തോമസ്, വൈസ് പ്രസിഡന്റും കൾച്ചറൽ സെക്രട്ടറിയുമായ ഷാനവാസ് സ്‌നേഹക്കൂട്, പ്രോഗ്രാം ജോയിന്റ് കൺവീനർ ഷാഹിർ ഷാൻ എന്നിവർ സീസൺസ് റസ്റ്റോറന്റിൽ നടന്ന വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Tags

Latest News