ട്വിറ്ററില്‍ മോര്‍ഫ് ചെയ്ത് നഗ്ന ചിത്രം പ്രചരിക്കുന്നുവെന്ന് ആദ ശര്‍മ

മുംബൈ- തന്റെ നഗ്നചിത്രമായി പ്രചരിക്കുന്നത് മോര്‍ഫ് ചെയ്ത ചിത്രമാണെന്ന് കേരള സ്റ്റോറി നടി ആദ ശര്‍മ. പ്രൊഡക്ഷന്‍ ഹൗസിന്റെ യു ട്യൂബ് അക്കൗണ്ട് ഹാക്ക് ചെയ്ത ശേഷം സ്‌ക്രീന്‍ ഷോട്ട് എടുത്താണ് വസ്ത്രം ധരിക്കാത്ത തന്റെ ചിത്രങ്ങള്‍ തയാറാക്കിയതെന്ന് നടി പിങ്കിവില്ലക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ഹാക്ക് ചെയ്തവര്‍ 32,000 സ്ത്രീകളെന്നത് മാറ്റി മൂന്നാക്കിയെന്നും നടി പറഞ്ഞു. തന്റെ മുഖവും വസ്ത്രം ധരിക്കാത്ത മറ്റൊരു ശരീരത്തിന്റെ ചിത്രവും ചേര്‍ത്താണ് ട്വറ്ററില്‍ പ്രചരിക്കുന്നത്. ഇത് പെയ്ഡ് കാമ്പയിനാണെന്നും ആദ ശര്‍മ പറഞ്ഞു.

 

Latest News