ഭാര്യയുടെ മുഖത്ത് തിളച്ച എണ്ണ ഒഴിച്ച ശേഷം ഒളിവില്‍ പോയ ഭര്‍ത്താവ് അറസ്റ്റില്‍

ആലപ്പുഴ - ജോലിക്ക് പോകാത്തത് ചോദ്യം ചെയ്ത ഭാര്യയുടെ മുഖത്ത് തിളച്ച എണ്ണ ഒഴിച്ച ഭര്‍ത്താവ് അറസ്റ്റില്‍. അമ്പലപ്പുഴ സ്വദേശി പൊടിമോനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മൂന്ന് മാസം മുന്‍പ് നടന്ന സംഭവത്തിന് ശേഷം ഇയാള്‍ ഒളിവിലായിരുന്നു. പൊടിമോനെ കാപ്പില്‍ ഭാഗത്ത് നിന്നാണ് പോലിസ് പിടികൂടിയത്. ജോലിക്കു പോകാത്തതിനെ ചൊല്ലി പൊടിമോനും ഭാര്യയുമായി നിരന്തരം വഴക്കുണ്ടായിരുന്നു. ഇതിന്റെ വിരോധത്താലാണ് ഭാര്യയുടെ മുഖത്ത് പൊടിമോന്‍ തിളച്ച എണ്ണ ഒഴിച്ചതെന്ന് പൊലീസ് പറഞ്ഞു. പൊടിമോന്‍ നിരവധി മോഷണ കേസുകളില്‍ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു. 

 

Latest News