Sorry, you need to enable JavaScript to visit this website.

നടുവേദനക്കാര്‍ ഗണ്യമായി വര്‍ധിക്കുന്നു; 2050 ല്‍ 84 കോടി രോഗികളാകുമെന്ന് പഠനം

ന്യൂദല്‍ഹി- നടുവേദന ആരോഗ്യ പ്രതിസന്ധിയിലേക്ക് നയിക്കുമെന്നും 2050 ഓടെ ഋ    ലാകമെമ്പാടുമുള്ള 840 ദശലക്ഷത്തിലധികം ആളുകള്‍ക്ക് നടുവേദന അനുഭവപ്പെടുമെന്നും ലാന്‍സെറ്റ് റുമാറ്റോളജി ജേണലില്‍ പ്രസിദ്ധീകരിച്ച പ്രവചിക്കുന്നു. ഏഷ്യയിലും ആഫ്രിക്കയിലും നടുവേദന കേസുകള്‍ ഗണ്യമായി ഉയരുമെന്ന് പ്രതീക്ഷിക്കുന്നതായി പഠനം പറഞ്ഞു. നടുവേദന ചികിത്സയ്ക്ക് മികച്ച സൗകര്യങ്ങളില്ലാത്തതാണ്  ആരോഗ്യ പ്രതിസന്ധിയെക്കുറിച്ചുള്ള ഗവേഷകരുടെ ആശങ്കക്ക് കാരണം.
1990 മുതല്‍ 2020 വരെയുള്ള 204 ലധികം രാജ്യങ്ങളില്‍ നിന്നും പ്രദേശങ്ങളില്‍ നിന്നുമുള്ള ഗ്ലോബല്‍ ബര്‍ഡന്‍ ഓഫ് ഡിസീസ് (ജിബിഡി) ഡാറ്റയാണ് പഠനത്തില്‍ വിശകലനം ചെയ്തത്.
നടുവേദന ചികിത്സയില്‍ സ്ഥിരമായ സമീപനത്തിന്റെ അഭാവം തുടരുകയാണ്. പരിമിതമായ ചികിത്സാരീതികള്‍ ചൂണ്ടിക്കാട്ടിയാണ് വലിയ ആരോഗ്യ പ്രതിസന്ധിയിലേക്ക് നയിക്കുമെന്ന് ഗവേഷകര്‍ ആശങ്കപ്പെടുന്നത്.  
ആഗോളതലത്തില്‍ വര്‍ധിക്കുന്ന നടുവേദന കേസുകളുടെ  ചിത്രം പഠനം വരുച്ചുകാണിക്കുന്നതെന്നും ആരോഗ്യസംരക്ഷണ സംവിധാനത്തില്‍ വലിയ സമ്മര്‍ദ്ദമുണ്ടാകുമെന്നും പ്രബന്ധം തയാറാക്കിയ സിഡ്‌നി സര്‍വകലാശാലയിലെ  പ്രൊഫ. മാനുവല ഫെറേറ പറഞ്ഞു.
2017 മുതല്‍ നടുവേദനയുള്ളവരുടെ എണ്ണം അര ബില്യണിലധികമായതായി  പഠനം കണ്ടെത്തി. 2020 ല്‍ ഏകദേശം 619 ദശലക്ഷം നടുവേദന കേസുകള്‍ ഉണ്ടായിരുന്നു.
തൊഴില്‍ ഘടകങ്ങള്‍, പുകവലി, അമിതഭാരം എന്നിവയാണ് ബാക്ക്‌പെയിനണ്ടാക്കുന്ന പ്രധാന കാരണങ്ങള്‍. ജോലി ചെയ്യുന്ന പ്രായത്തിലുള്ള മുതിര്‍ന്നവരില്‍ മാത്രമല്ല പ്രായമായവരിലും നടുവേദന കൂടുതലായി കാണപ്പെടുന്നതായി  പഠനം സ്ഥിരീകരിച്ചതായി ഗവേഷകര്‍ പറഞ്ഞു.
പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകള്‍ക്കിടയില്‍ നടുവേദന കേസുകള്‍ കൂടുതലാണെന്നും അവര്‍ പറഞ്ഞു.

 

Latest News