Sorry, you need to enable JavaScript to visit this website.

ഖത്തർ ബിസിനസ് കാർഡ് ഡയറക്ടറിക്ക് ഡോ. എ.പി.ജെ അബ്ദുൽ കലാം അവാർഡ്

ദോഹ- ഖത്തർ ബിസിനസ് കാർഡ് ഡയറക്ടറിക്ക് ഗ്ലോബൽ ഹ്യൂമൺ പീസ് യൂനിവേഴ്‌സിറ്റിയുടെ ഡോ. എ.പി.ജെ. അബ്ദുൽ കലാം ഇന്നൊവേഷൻ അവാർഡ്. ഏറ്റവും നൂതനമായ മാർക്കറ്റിംഗ് ടൂൾ എന്ന അടിസ്ഥാനത്തിലാണ് ഖത്തർ ബിസിനസ് കാർഡ് ഡയറക്ടറിയെ അവാർഡിന് പരിഗണിച്ചത്. 
പീപ്പിൾ ഫോറം ഓഫ് ഇന്ത്യ ഭാരത് സേവക് സമാജുമായി സഹകരിച്ച് മെയ് 27ന് ന്യൂദൽഹിയിലെ ആന്ധ്രപ്രദേശ് ഭവനിലെ ഡോ. ബി.ആർ.അംബേദ്കർ ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ കേന്ദ്ര സാമൂഹ്യനീതി സഹമന്ത്രി ഡോ.രാംദാസ് അത്താവാലെ പുരസ്‌കാരം സമ്മാനിക്കും. 
മീഡിയ പ്ലസ് സി.ഇ.ഒയും ഖത്തർ ബിസിനസ് കാർഡ് ഡയറക്ടറി ചീഫ് എഡിറ്ററുമായ ഡോ.അമാനുല്ല വടക്കാങ്ങര പുരസ്‌കാരം ഏറ്റുവാങ്ങും.
2007 മുതൽ ഖത്തർ ആസ്ഥാനമായി പ്രവർത്തിക്കുന്ന മീഡിയ പ്ലസ് പ്രസിദ്ധീകരിക്കുന്ന ഖത്തർ ബിസിനസ് കാർഡ് ഡയറക്ടറിക്ക് അമേരിക്ക, യു.കെ, ഇന്ത്യ തുടങ്ങി വിവിധ രാജ്യങ്ങളിൽ നിന്നും നിരവധി പുരസ്‌കാരങ്ങൾ ഇതിനകം ലഭിച്ചിട്ടുണ്ട്. 
ലോകത്തിലെ ഏറ്റവും വലിയ ബിസിനസ് കാർഡ് ഡയറക്ടറിക്കുള്ള യൂണിവേർസൽ റെക്കോർഡ് ഫോറം അവാർഡ് നേടിയ ഖത്തർ ബിസിനസ് കാർഡ് ഡയറക്ടറി ഉപഭോക്താക്കളേയും സംരംഭകരേയും നേരിട്ട് ബന്ധപ്പെടുത്തുകയും മികച്ച ബിസിനസിന് അവസരമൊരുക്കുകയും ചെയ്യുന്ന നൂതന സംരംഭമാണ്. കഴിഞ്ഞ 17 വർഷമായി ഖത്തറിൽ നിന്നും പ്രസിദ്ധീകരിക്കുന്ന ഡയറക്ടറി ഇന്തോ ഗൾഫ് ബിസിനസ് പ്രോത്സാഹിപ്പിക്കുന്ന സംരംഭം എന്ന നിലയ്ക്കും ശ്രദ്ധേയമാണ്.

Tags

Latest News