ജനക്കൂട്ടം മര്‍ദിച്ച ശേഷം പോലീസ് കസ്റ്റഡിയില്‍ മരിച്ച കള്ളന്‍ എ.എസ്.ഐയുടെ സഹോദരന്‍

മുംബൈ- കള്ളനെന്ന് ആരോപിച്ച് ജനക്കൂട്ടം പിടികൂടി മര്‍ദിച്ചതിനു പിന്നാലെ പോലീസ് കസ്റ്റഡിച്ചയാള്‍ പോലീസുകാരന്റെ സഹോദരന്‍.
ബോറിവാലി ഈസ്റ്റിലെ കസ്തൂര്‍ബ മാര്‍ഗ് പോലീസ് സ്‌റ്റേഷനിലാണ് പ്രവീണ്‍ ലഹാനെ (26) എന്നയാള്‍ മരിച്ചത്. ആള്‍ക്കൂട്ടം പിടികൂടി ക്രൂരമായി മര്‍ദിച്ച ശേഷം പോലീസില്‍ ഏല്‍പിക്കുകയായിരുന്നു.
നാട്ടുകാര്‍ പോലീസ് കണ്‍ട്രോള്‍ റൂമില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസ് കൂടുതല്‍ അന്വേഷണത്തിനായി ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
അന്വേഷണത്തിനിടയിലാണ് കൊല്ലപ്പെട്ടയാളുടെ സഹോദരന്‍ അസിസ്റ്റന്റ് പോലീസ് ഇന്‍സ്‌പെക്ടറായി ജോലി ചെയ്യുന്നുണ്ടെന്നും നിലവില്‍ സാന്താക്രൂസ് പോലീസ് സ്‌റ്റേഷനില്‍ നിയമിതനാണെന്നും വ്യക്തമായത്.
നോര്‍ത്ത് റീജ്യന്‍ അഡീഷണല്‍ കമ്മീഷണര്‍, ഡിസിപി തുടങ്ങിയ ഉദ്യോഗസ്ഥര്‍ കൂടുതല്‍ അന്വേഷണത്തിനായി പോലീസ് സ്‌റ്റേഷനിലെത്തി.

 

Latest News