ഖത്തറിലേക്ക് മയക്കുമരുന്ന് കടത്താനുള്ള ശ്രമം എയര്‍പോര്‍ട്ട് കസ്റ്റംസ് തകര്‍ത്തു 

ദോഹ-ഖത്തറിലേക്ക് മരിജുവാന കടത്താനുള്ള ശ്രമം എയര്‍പോര്‍ട്ട് കസ്റ്റംസ് തകര്‍ത്തു .ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍  യാത്രക്കാരന്റെ ബാഗില്‍ നിന്നാണ് നിരോധിത മയക്കുമരുന്ന് കണ്ടെടുത്തത്. 
സംശയം തോന്നിയതിനെ തുടര്‍ന്ന് ഒരു യാത്രക്കാരന്റെ ബാഗ് അധികൃതര്‍ പരിശോധിച്ചപ്പോള്‍ 10.466 കിലോഗ്രാം മരിജുവാന  മൂന്ന് പൊതികളിയായി ഒളിപ്പിച്ച നിലയില്‍  നിലയില്‍ കണ്ടെത്തി. പിടിച്ചെടുത്ത മയക്കുമരുന്ന് സാധനങ്ങളുടെ ഫോട്ടോകള്‍ സഹിതമാണ് കസ്റ്റംസ് വിവരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്.

Latest News