മലപ്പുറം സ്വദേശി ഖത്തറിൽ വാഹനാപകടത്തിൽ മരിച്ചു

ദോഹ- ഖത്തറില്‍ വാഹനാപകടത്തില്‍ മലയാളി മരിച്ചു. മലപ്പുറം കൊണ്ടോട്ടി പുളിക്കല്‍ സ്വദേശി കോന്തേടന്‍ അലി(50) ആണ് മരിച്ചത്. ഐസിഎഫ് ഉം സലാല്‍ സെക്ടകര്‍ എക്‌സിക്യൂട്ടീവ് അംഗമായിരുന്നു. സൈലിയ അല്‍ മജ്ദ് റോഡില്‍ ഇന്ന് രാവിലെ ആറു മണിയോടെ അലി സഞ്ചരിച്ചിരുന്ന വാഹനം മറിഞ്ഞാണ് അപകടമുണ്ടായതെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. ഉംസലാലില്‍ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു.

ഹമദ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ഐസിഎഫ് ഭാരവാഹികള്‍ അറിയിച്ചു

Latest News