സോനിപത്തില്‍ ഭൂചലനം; പ്രകമ്പനം ദല്‍ഹിയിലും

ന്യൂദല്‍ഹി- ഹരിയാനയിലെ സോനിപത്തില്‍ ഞായറാഴ്ച വൈകീട്ട് 3.37-ഓടെ ഭൂചലനമുണ്ടായി. റിച്ചര്‍ സ്‌കെയ്‌ലില്‍ 4.0 ശക്തി രേഖപ്പെടുത്തിയ ഏതാനും സെക്കന്‍ഡുകള്‍ മാത്രം നീണ്ട ഭൂകമ്പത്തിന്റെ പ്രകമ്പനം ദല്‍ഹിയിലും സമീപ പ്രദേശങ്ങളിലും ഉത്തര്‍ പ്രദേശിലും അനുഭവപ്പെട്ടു. ആളപായമോ നാശനഷ്ടങ്ങളോ ഉണ്ടായതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. ദല്‍ഹിയില്‍ നിന്നും 45 കിലോമീറ്റര്‍ അകലെയാണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രമായ സോനിപത്ത്. ഭൂമിക്കുള്ളിലേക്ക് അഞ്ചു കീലോമീറ്റര്‍ ആഴത്തിനുള്ളിലാണ് ചനലമുണ്ടായതെന്നും ഇതു നേരിയ ഭൂകമ്പമാണെന്ന് സെന്റര്‍ ഫോര്‍ സീസമോളജി വ്യക്തമാക്കി.
 

Latest News