Sorry, you need to enable JavaScript to visit this website.

പാസ്‌വേഡ് പങ്കിടരുത്; നൂറിലേറെ രാജ്യങ്ങളിൽ നെറ്റ്ഫ്ലിക്‌സ് നടപടി കർശനമാക്കി

നെറ്റ്ഫ്‌ളിക്‌സ് പാസ്‌വേഡ് പുറമെയുള്ളവർക്ക് പങ്കിടുന്നതിനെതിരെ നൂറിലേറെ രാജ്യങ്ങളിൽ കമ്പനി നടപടി തുടങ്ങി. ഉപയോക്താക്കൾ അവരുടെ അക്കൗണ്ടുകൾ വീടുകൾക്ക് പുറത്ത് പങ്കിടരുതെന്ന് മുന്നറിയിപ്പ് നൽകി. ഇങ്ങനെ ഒരു അക്കൗണ്ട് കൂടുതൽ പേർക്ക് പങ്കിടുന്നത് തടയുന്നതിനുള്ള നടപടികളാണ് കർശനമാക്കിയത്. യു.എസ്, ബ്രിട്ടൻ, ഫ്രാൻസ്, ജർമനി, ഓസ്‌ട്രേലിയ, സിംഗപ്പൂർ, മെക്‌സിക്കോ, ബ്രസീൽ എന്നിവയുൾപ്പെടെ 103 രാജ്യങ്ങളിലെ ഉപഭോക്താക്കൾക്ക് നെറ്റ്ഫ്ലിക്‌സ് ഇ-മെയിലുകൾ അയച്ചു. പണമടയ്ക്കുന്ന ഉപഭോക്താക്കൾക്ക് അവരുടെ വീടിന് പുറത്തുള്ള ഒരു അംഗത്തെ അധിക ഫീസ് നൽകി ചേർക്കാമെന്ന് ഇ-മെയിൽ സന്ദേശത്തിൽ പറയുന്നു.

Latest News