കുട്ടി ആരാധകനെ ആലിംഗനം ചെയ്ത് സല്‍മാന്‍ ഖാന്‍; വീഡിയോ വൈറലായി

മുംബൈ-ഓടി വരുന്ന കൊച്ചു ആരാധകനെ കണ്ടപ്പോള്‍ കാത്തുനിന്ന് ആലിംഗനം ചെയ്യുന്ന സല്‍മാന്‍ ഖാന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. കുട്ടികള്‍ വലയം ചെയ്യുമ്പോള്‍ ഏറെ ആഹ്ലാദിക്കുന്ന സൂപ്പര്‍ താരമാണ് സല്‍മാന്‍ ഖാന്‍.
വ്യാഴാഴ്ച പുലര്‍ച്ചെയാണ്  താരം തന്റെ കൊച്ചു ആരാധകനെ കണ്ടുമുട്ടിയതും ചേര്‍ത്തുപിടിച്ചതും.  മുംബൈ വിമാനത്താവളത്തില്‍ സല്‍മാനെ കാണാന്‍ കുട്ടി ഓടുന്ന വീഡിയോ മുംബൈ ആസ്ഥാനമായുള്ള മാധ്യമ പ്രവര്‍ത്തകരാണ്‌സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. ഊഷ്മളമായ ആലിംഗനത്തോടെ അദ്ദേഹം കൊച്ചുകുട്ടിയെ സ്വീകരിച്ചു. സല്‍മാന്റെ മുഖത്തെ പുഞ്ചിരി കുട്ടികളോടുള്ള  സ്‌നേഹം വ്യക്തമാക്കുന്നു.
ഐ.ഐ.എഫ്.എ 2023 സ്റ്റേജ് പരിപാടിയുമായി ബന്ധപ്പെട്ട് കുറച്ച് ദിവസത്തേക്ക് സല്‍മാന്‍ അബുദാബിയിലുണ്ടാകും.
മനീഷ് ശര്‍മ്മ സംവിധാനം ചെയ്ത സല്‍മാന്‍ ഖാന്റെ ടൈഗര്‍ റിലീസിന് ഒരുങ്ങുകയാണ്. ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളില്‍ ചിത്രം ദീപാവലിക്ക് റിലീസ് ചെയ്യും. കത്രീന കൈഫ്, ഇമ്രാന്‍ ഹാഷ്മി എന്നിവരാണ് മറ്റു താരങ്ങള്‍.

 

Latest News