ഏറ്റവും നീളം കൂടിയ മൂക്കുമായി തുര്‍ക്കിക്കാരന്‍ യാത്രയായി

അങ്കാറ- ലോകത്ത് ഏറ്റവും നീളം കൂടിയ മുക്കിന്റെ ഉടമയായ തുര്‍ക്കിക്കാരന്‍ മഹ് മൂദ് ഓസിയുറെക് നിര്യാതനായി. ഹൃദയാഘാതത്തെ തുടര്‍ന്നാണ് 75 കാരന്റെ മരണം.
8.8 സെന്റീമീറ്റര്‍ വലിപ്പമുള്ള മൂക്കുമായി ഹ് മൂദ് ഓസിയുറെക് ഗിന്നസ് റെക്കോര്‍ഡ്‌സില്‍ ഇടം പിടിച്ചിരുന്നു. താന്‍ അനുഗ്രഹിക്കപ്പെട്ടവനാണെന്നാണ് ഒരു ചീട്ടിന്റെ നീളുമുള്ള മൂക്കിന്റെ ഉടമയായ ഇദ്ദേഹം പറയാറുണ്ടായിരുന്നത്. കഴിഞ്ഞയാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇദ്ദേഹത്തിന് ശസ്ത്രക്രിയ നടത്തിയിരുന്നു  

 

Latest News