ഇയാള്‍ക്ക് ഇതെന്തൊക്കെയാണ് കാണേണ്ടത്,   ഗുരുതര ആരോപണവുമായി പ്രിയങ്ക ചോപ്ര

മുംബൈ-ബോളിവുഡ് നിര്‍മ്മാതാവിനും സംവിധായകനുമെതിരെ ഗുരുതര ആരോപണവുമായി പ്രിയങ്ക ചോപ്ര . തന്റെ അടിവസ്ത്രം കാണമെന്ന് നിര്‍മ്മാതാവ് ആവശ്യപ്പെട്ടു എന്നാണ് താരം പറയുന്നത്.
ഷൂട്ടിംഗിനിടെ തന്റെ വസ്ത്രത്തെ കുറിച്ചുള്ള സംവിധായകന്റെ അഭിപ്രായം മനുഷ്യത്വരഹിതമായിരുന്നു എന്നാണ് പ്രിയങ്ക പറയുന്നത്. അതുകൊണ്ട് തന്നെ സിനിമ ഉപേക്ഷിച്ചതായും താരം വ്യക്തമാക്കി. '2002ലോ 2003ലോ ആയിരുന്നു സംഭവം. ഒരു പുരുഷനെ വശീകരിക്കുന്നതിനിടെ വസ്ത്രം അഴിച്ച് മാറ്റണം എന്നായിരുന്നു സംവിധായകന്‍ പറഞ്ഞത്.'
എന്നാല്‍ നിര്‍മ്മാതാവ് അത് നിഷേധിച്ചു, അവളുടെ അടിവസ്ത്രം എനിക്ക് കാണണം എന്ന് പറഞ്ഞു. ഷോട്ടില്‍ അടിവസ്ത്രം കാണിച്ചില്ലെങ്കില്‍ സിനിമ കാണാന്‍ ആരെങ്കിലും വരുമോ? എന്നാണ് നിര്‍മ്മാതാവ് ചോദിച്ചത്. ഇക്കാര്യം സംവിധായകന്‍ ഇത് എന്നോട് നേരിട്ട് ആവശ്യപ്പെട്ടില്ല.'പക്ഷെ എന്റെ സ്‌റ്റൈലിസ്റ്റിനോട് പറഞ്ഞു. ആ നിമിഷം മനുഷ്യത്വരഹിതമായി എനിക്ക് തോന്നി. ഞാന്‍ ഒന്നും അല്ലെന്ന് തോന്നി. ഞാന്‍ ഉപയോഗിക്കപ്പെടുകയാണെന്നും എന്റെ കഴിവ് അല്ല ഇവര്‍ക്ക് ആവശ്യമെന്നും എനിക്ക് മനസിലായി. രണ്ട് ദിവസം ആ സിനിമയില്‍ ജോലി ചെയ്ത ശേഷം പിന്‍വാങ്ങി.'
അച്ഛന്‍ പിന്തുണ നല്‍കി. അഡ്വാന്‍സായി വാങ്ങിയ തുക തിരികെ നല്‍കാമെന്ന് അച്ഛന്‍ പറഞ്ഞു. അത് തനിക്ക് വലിയ ആശ്വാസമായിരുന്നു. പിന്നീട് ഒരിക്കലും ആ സംവിധായകന്റെ മുഖത്തു നോക്കാന്‍ പോലും എനിക്ക് ഇഷ്ടമായിരുന്നില്ല' എന്നാണ് പ്രിയങ്ക തുറന്നു പറഞ്ഞിരിക്കുന്നത്.

Latest News