വെള്ളിത്തിരയില്‍ സിദ്ധരാമയ്യയായി  വിജയ് സേതുപതി 

ബെംഗളുരു-കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ജീവിതകഥയെ ആസ്പദമാക്കി ഒരുങ്ങുന്ന ലീഡര്‍ രാമയ്യയില്‍ വിജയ് സേതുപതി നായകന്‍. രണ്ട് ഭാഗങ്ങളായി ഒരുക്കുന്ന ചിത്രത്തില്‍ രണ്ട് വ്യത്യസ്ത ഗെറ്റപ്പിലാണ് വിജയ് സേതുപതി എത്തുക. വിജയ് സേതുപതിയുടെ കരിയറിലെ ആദ്യ ബയോപിക് സിനിമ കൂടിയാണ്. സത്യരത്‌നം സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നിരവധി പ്രമുഖ താരങ്ങള്‍ അണിനിരക്കുന്നു. ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അണിയറ പ്രവര്‍ത്തകര്‍ ഉടന്‍ പ്രഖ്യാപിക്കും. സിദ്ധരാമയ്യയായി വിജയ് സേതുപതി എത്തുന്ന ചിത്രം കാണാനുള്ള ആവേശത്തിലാണ് ആരാധകര്‍. അതേസമയം ഷാരൂഖ് ഖാന്‍ - അറ്റ്ലി ചിത്രം ജവാനില്‍ പ്രതിനായകനായാണ് വിജയ് സേതുപതി എത്തുന്നത്. നയന്‍താര ആണ് നായിക. അറ്റ്ലിയുടെയും നയന്‍താരയുടെയും ബോളിവുഡ് പ്രവേശനം കൂടിയാണ് ജവാന്‍. ബോക്‌സ് ഓഫീസുകളില്‍ ചരിത്ര വിജയം നേടിയ പത്താനുശേഷം എത്തുന്ന ഷാരൂഖ് ചിത്രം എന്ന നിലയില്‍ ജവാന്‍ വന്‍ പ്രതീക്ഷ നല്‍കുന്നു.
 

Latest News