മുംബൈ- മക്കളുടെ ട്യൂഷന്‍ കാര്യം സംസാരിക്കാനെന്ന പേരിലെത്തിയ 45 കാരന്‍ അധ്യാപികയെ ബലാത്സംഗം ചെയ്തു. 38 കാരിയായ അധ്യാപികയെ ബലാത്സംഗം ചെയ്ത പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ബലാത്സംഗം ചെയ്തതിനും അധ്യാപികയെ പ്രകൃതിവിരുദ്ധ ലൈംഗിക ബന്ധത്തിന് ഇരയാക്കിയതിനുമാണ് കേസെടുത്തിരിക്കുന്നതെന്ന് പോലീസ് പറഞ്ഞു.
ട്യൂഷന്‍ ക്ലാസിനെക്കുറിച്ച് സംസാരിക്കാനെന്ന വ്യാജേനയാണ് പ്രതി യുവതിയുടെ വീട്ടിലെത്തിയത്. നവി മുംബൈ വരെ തന്നോടൊപ്പ് പോകാനാണ് പിന്നീട് അയാള്‍ ആവശ്യപ്പെട്ടത്. വിസമ്മതിച്ചതിനെ തുടര്‍ന്ന് അധ്യാപികയെ ബലാത്സംഗം ചെയ്ത ശേഷം രക്ഷപ്പെടുകയായിരുന്നു.