പഴയ തിയറ്റര്‍ വാങ്ങി, അത്യാഡംബര മള്‍ട്ടിപ്ലക്‌സ് ആക്കാന്‍ നയന്‍താര

സിനിമയില്‍നിന്ന് കിട്ടിയ പണം അതേ മേഖലയില്‍തന്നെ ബിസിനസില്‍ നിക്ഷേപിക്കാനുള്ള നീക്കത്തിലാണ് സൂപ്പര്‍സ്റ്റാര്‍ നയന്‍താര. ചെന്നൈയിലെ ഒരു തിയേറ്റര്‍ താരം വാങ്ങിയതായാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ നയന്‍താരയും ഭര്‍ത്താവും സംവിധായകനുമായ വിഘ്‌നേഷ് ശിവനും ചേര്‍ന്ന് സിനിമാ നിര്‍മാണ രംഗത്തും സജീവമാണ്.
ചെന്നൈയിലെ അഗസ്ത്യ തിയേറ്ററാണ് നയന്‍താര വാങ്ങിയത്. നിലവില്‍ പ്രവര്‍ത്തനരഹിതമായ തിയേറ്റര്‍ മിനുക്കു പണികള്‍ നടത്തി മള്‍ട്ടിപ്ലക്‌സ് ആക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അത്യാഡംബര മള്‍ട്ടിപ്ലക്‌സ് തിയേറ്ററാണ് ഇവിടെ ഒരുങ്ങുക. സിനിമാ ലോകത്ത് തിയേറ്റര്‍ ഉടമയാകുന്ന ആദ്യത്തെ താരമല്ല നയന്‍താര. തെന്നിന്ത്യയിലെ പല സൂപ്പര്‍ സ്റ്റാറുകള്‍ക്കും നിലവില്‍ സ്വന്തമായി തിയേറ്ററുകളുണ്ട്.

Latest News