സ്‌കോട്ട്‌ലന്‍ഡില്‍ ഇന്ത്യന്‍ യുവതികള്‍ക്ക് നേരെ വംശീയ ആക്രമണം, നാടു വിടാന്‍ ആവശ്യപ്പെട്ടു

ഗ്ലാസ്‌ഗോ- സ്‌കോട്ട്‌ലന്‍ഡില്‍ പഠിക്കുന്ന രണ്ട് ഇന്ത്യന്‍ യുവതികളെ മൂന്ന് കുട്ടികള്‍ ചേര്‍ന്ന് ആക്രമിച്ചു. നിങ്ങളുടെ നാട്ടിലേക്ക് മടങ്ങുകയെന്ന് ആക്രോശിച്ചുകൊണ്ടാണ് പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ ആക്രമിച്ചതെന്ന് യുവതികള്‍  പറയുന്നു.
ഗ്ലാസ്‌ഗോ യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥിനിയായ ദിവ്യയും സ്ട്രാത്ത്‌ക്ലൈഡ് യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥിനിയായ അപര്‍ണ തല്‍വാറും തിങ്കളാഴ്ച രാത്രി 10.30ന് അത്താഴം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് ബുക്കാനന്‍ സ്ട്രീറ്റിന് സമീപം വെച്ച് മൂന്ന് പേര്‍ ചേര്‍ന്ന് മര്‍ദിച്ചത്.
യാതൊരു പ്രകോപനവുമില്ലാതെയാണ് തങ്ങളെ ആക്രമിച്ചതെന്ന് രണ്ട് ഇന്ത്യന്‍ യുവതികളും പറഞ്ഞു. വംശീയ അധിക്ഷേപങ്ങള്‍ക്ക് ഇരയായി.
അറസ്റ്റ് നടന്നിട്ടുണ്ടോയെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടില്ലെങ്കിലും  പ്രായപൂര്‍ത്തിയാകാത്തവരെന്ന് പറയുന്ന മൂന്ന് പ്രതികളെയും  കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

 

Latest News