അമ്മയായ ശേഷമെത്തിയ  ആദ്യ പിറന്നാളിന്റെ നിര്‍വൃതിയില്‍  ഷംന കാസിം 

കണ്ണൂര്‍- നടി ഷംന കാസിം ഇന്ന് ജന്മദിനം ആഘോഷിക്കുകയാണ്ം ഇത്തവണത്തെ പിറന്നാള്‍ നടിയെ സംബന്ധിച്ചിടത്തോളം ഏറെ പ്രത്യേകതയുള്ളതാണ്.  അമ്മയായ ശേഷം ആദ്യമായി എത്തുന്ന ബര്‍ത്ത് ഡേ. 23 മെയ് 1989ന് ജനിച്ച നടിക്ക് 34 വയസ്സ് പ്രായമുണ്ട്. ദുബായിലെ ആശുപത്രിയിലായിരുന്നു കഴിഞ്ഞമാസം ഷംന ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. കുഞ്ഞിന്റെ ഓരോ വിശേഷങ്ങളും ഷംന പങ്കിടാറുണ്ട്. ജെബിഎസ് ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ സ്ഥാപകനും സിഇഒയുമായ ഷാനിദ് ആസിഫ് അലിയാണ് നടിയുടെ ഭര്‍ത്താവ്.


 

Latest News