സഹോദരന്‍ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ പെണ്‍കുട്ടിക്ക് ഗര്‍ഭഛിദ്രത്തിന് കോടതിയുടെ അനുമതി

കൊച്ചി - സഹോദരനില്‍ നിന്നും ഗര്‍ഭിണിയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയ്ക്ക് ഗര്‍ഭഛിദ്രം നടത്താന്‍ ഹൈക്കോടതി അനുമതി നല്‍കി. പതിനഞ്ചുകാരിയായ പെണ്‍കുട്ടിയുടെ പിതാവ് നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റീസ് സിയാദ് റഹ്‌മാന്റെ  ഉത്തരവ്. ഗര്‍ഭഛിദ്രം നടത്തുന്നതിനെ അനുകൂലിച്ച് മെഡിക്കല്‍ ബോര്‍ഡും റിപ്പോര്‍ട്ട് നല്‍കിയിരുന്നു. സഹോദരന്റെ കുഞ്ഞിന് ജന്മം നല്‍കിയാല്‍ അത് ഭാവിയില്‍ പെണ്‍കുട്ടിയില്‍ ഉണ്ടാക്കിയേക്കാവുന്ന മാനസിക- സാമൂഹിക സമ്മര്‍ദ്ദങ്ങള്‍ അടക്കം പരിഗണിച്ചാണ് അനുമതി നല്‍കുന്നതെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.

 

Latest News