Sorry, you need to enable JavaScript to visit this website.

ഇന്ത്യയിൽ ഒരു ലക്ഷം കോടി നിക്ഷേപിക്കാൻ ആമസോൺ

ഇന്ത്യയിലെ ക്ലൗഡ് സേവനങ്ങൾക്കായുള്ള വർധിച്ചുവരുന്ന ആവശ്യങ്ങൾ മുന്നിൽ കണ്ട് 2030 ഓടെ 1,05,600 കോടി രൂപയുടെ നിക്ഷേപം നടത്താൻ ആമസോൺ വെബ് സർവീസസ്. ഈ നിക്ഷേപം 2030 ഓടെ ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉൽപാദനത്തിലേക്ക് 1,94,700 കോടി രൂപ സംഭാവന ചെയ്യും. 2016 ൽ എ.ഡബ്ല്യൂ.എസ് ആരംഭിച്ച 30,900 കോടി രൂപയുടെ നിക്ഷേപത്തിന്റെ പിന്നാലെ പ്രഖ്യാപിച്ച പുതിയ നിക്ഷേപം 2030 ഓടെ മൊത്തം 1,36,500 കോടി രൂപയായി ഉയരും. തൊഴിൽശക്തി വികസനം, പരിശീലനം, നൈപുണ്യ അവസരങ്ങൾ, സാമൂഹിക ഇടപഴകൽ, സുസ്ഥിരത, സംരംഭങ്ങൾ തുടങ്ങിയ മേഖലകളിൽ എ.ഡബ്ല്യൂ.എസിന്റെ നിക്ഷേപം സ്വാധീനിക്കും. കൂടാതെ പ്രാദേശിക ബിസിനസുകളിൽ പ്രതിവർഷം ഏകദേശം 1,31,700 മുഴുവൻ സമയ ജോലികളെ ഇത് പിന്തുണയ്ക്കും.

 

Latest News