കുവൈത്ത് സിറ്റി - കുടുംബ കലഹത്തെ തുടർന്ന് യുവാവ് സ്വന്തം പിതാവിനെ വെടിവെച്ചുകൊന്നു. കുടുംബ വീട്ടിൽ വെച്ച് യുവാവ് പിതാവിനു നേരെ രണ്ടു തവണ നിറയൊഴിക്കുകയായിരുന്നു. കൃത്യത്തിനു ശേഷം പ്രതി സംഭവസ്ഥലത്തു നിന്ന് രക്ഷപ്പെട്ടു. പ്രതി രാജ്യം വിടുന്നത് തടയാൻ വേണ്ടി യുവാവിനെ കുറിച്ച വിവരങ്ങൾ എയർപോർട്ടുകൾക്കും കരാതിർത്തി പോസ്റ്റുകൾക്കും തുറമുഖങ്ങൾക്കും ചെക്ക് പോസ്റ്റുകൾക്കും മറ്റും കൈമാറിയിട്ടുണ്ട്. ഒരു രാജ്യത്തിന്റെയും പൗരത്വമില്ലാത്തയാളാണ് പ്രതി. സമീപ കാലത്ത് പദവി ശരിയാക്കി പ്രതി യെമൻ പൗരത്വം നേടിയിരുന്നു. സുരക്ഷാ വകുപ്പുകൾ മേൽനടപടികൾ സ്വീകരിച്ച് ഫോറൻസിക് പരിശോധനക്കായി മൃതദേഹം ആശുപത്രിയിലേക്ക് നീക്കിയതായി ബന്ധപ്പെട്ടവർ പറഞ്ഞു.