ഫര്‍ഹാന്റെ മണവാട്ടിയാകുന്നതെപ്പോള്‍?   കീര്‍ത്തി സുരേഷ് തന്നെ പ്രതികരിച്ചു 

ചെന്നൈ-മലയാളി വ്യവസായിയുമായി നടി കീര്‍ത്തി സുരേഷ് പ്രണയത്തിലാണെന്നും വിവാഹം ഉടനുണ്ടാകുമെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. ദുബായിലെ റിയല്‍ എസ്റ്റേറ്റ് രംഗത്ത് സജീവമായ ഫര്‍ഹാന്‍ ബിന്‍ ലിയഖ്വാദുമായി കീര്‍ത്തി സുരേഷ് ഏറെനാളായി പ്രണയത്തിലാണ് എന്നായിരുന്നു പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍.
തമിഴ്, തെലുങ്ക് സിനിമകളില്‍ തിരക്കേറിയ താരമാണ് കീര്‍ത്തി സുരേഷ്. 
മഞ്ഞ ജാക്കറ്റ് ധരിച്ച് നില്‍ക്കുന്ന കീര്‍ത്തിയുടെയും ഫര്‍ഹാന്റെയും ചിത്രവും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. കീര്‍ത്തിയുടെ ദുബായ് വെക്കേഷനില്‍ നിന്നുള്ളതാണ് ചിത്രം. ഫര്‍ഹാന്‍ പങ്കുവച്ച ചിത്രം കീര്‍ത്തി ഇന്‍സ്റ്റഗ്രാം സ്റ്റോറിയാക്കിയിരുന്നു. ഇതോടെയാണ് പ്രണയത്തിലാണെന്ന രീതിയിലുള്ള ഗോസിപ്പുകള്‍ വന്നത്. കല്യാണം ഉടനുണ്ടാകുമോ എന്നൊക്കെയായിരുന്നു ആരാധകര്‍ക്ക് അറിയേണ്ടിയിരുന്നത്.വിഷയത്തില്‍ പ്രതികരിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് കീര്‍ത്തിയിപ്പോള്‍. തന്റെ ജീവിതത്തിലെ യഥാര്‍ത്ഥ മിസ്റ്ററി മാന്‍ ആരാണെന്ന് സമയമാകുമ്പോള്‍ വെളിപ്പെടുത്താമെന്നുമാണ് നടി ട്വീറ്റ് ചെയ്തിരിക്കുന്നത്.
 

Latest News