വിവാദ സിനിമയുടെ വിജയം ബോളിവുഡ് ആഘോഷിക്കാത്തതില്‍ സങ്കടവുമായി രാംഗോപാല്‍ വര്‍മ

മുംബൈ- മുസ്ലിം വിദ്വേഷം വിളമ്പുന്ന വിവാദചിത്രമായ ദ കേരള സ്‌റ്റോറിയുടെ വിജയം ബോളിവുഡ് ആഘോഷിക്കാത്തതില്‍ സങ്കടവുമായി സംവിധായകന്‍ രാം ഗോപാല്‍ വര്‍മ.
സിനിമ വന്‍വിജയം നേടിയിട്ടും ബോളിവുഡ് മൗനത്തിലാണെന്ന്  രാം ഗോപാല്‍ വര്‍മ ട്വീറ്റ് ചെയ്തു. സ്വയവും മറ്റുള്ളവരോടും കള്ളം പറയാന്‍ നമുക്ക് സുഖകരമായി സാധിക്കും. എന്നാല്‍ മറ്റൊരാള്‍ മുന്നോട്ടുവന്ന് സത്യം തുറന്ന് കാണിക്കുമ്പോള്‍ ഞെട്ടുകയും ചെയ്യും. 'കേരള സ്‌റ്റോറി'യുടെ തകര്‍പ്പന്‍ വിജയത്തിന് ബോളിവുഡിന്റെ ചത്തതുപോലെയുള്ള മൗനം ഇതാണ് കാണിക്കുന്നത്- അദ്ദേഹം ട്വീറ്റ് ചെയ്തു.
മുസ്ലിം വിദ്വേഷ പ്രചാരണം വ്യാപിച്ചതായിരിക്കുമോ ഇതിനു കാരണമെന്നാണ് പലരും ട്വീറ്റിനോട് പ്രതികരിക്കുന്നത്. കേരള സ്‌റ്റോറി എന്ത് സത്യമാണ് തുറന്ന് പറഞ്ഞതെന്നും അതൊരു വെറും പ്രൊപ്പഗണ്ട ചിത്രമല്ലേ എന്നും ബോളിവുഡിന് ഒരിക്കലും അതിനെ മാതൃകയാകാക്കാനാകില്ലെന്നും ചിലര്‍ കുറിച്ചു.
മേയ് അഞ്ചിന് തിയേറ്ററുകളിലെത്തിയ വിവാദ സിനിമ ആഗോള ബോക്‌സ് ഓഫീസില്‍ 200 കോടി സ്വന്തമാക്കിയിരുന്നു.  20 കോടി രൂപ ബജറ്റില്‍ ഒരുക്കിയ ചിത്രം വിപുല്‍ ഷായാണ് നിര്‍മിച്ചത്. യു.കെ., അമേരിക്ക, കാനഡ തുടങ്ങിയ രാജ്യങ്ങളില്‍ ചിത്രം പ്രദര്‍ശിപ്പിക്കുന്നുണ്ട്.

 

 

Latest News