മലയാള സിനിമ ഏറ്റവും സുരക്ഷിതം- ആശാ ശരത് 

മലയാള സിനിമാരംഗമാണ് സ്ത്രീകള്‍ക്ക് ഏറ്റവും സുരക്ഷിതമായ തൊഴിലിടമെന്നു നടി ആശാ ശരത്. ഞാന്‍ തമിഴിലും തെലുങ്കിലും കന്നഡയിലുമൊക്കെ വര്‍ക്ക് ചെയ്തിട്ടുണ്ട്.എന്നാല്‍ മലയാള സിനിമാരംഗമാണ് സ്ത്രീകള്‍ക്ക് ഏറ്റവും സുരക്ഷിതമായ തൊഴിലിടമെന്ന അഭിപ്രായമാണ് എനിക്കുള്ളത്. മറ്റുള്ളവയേക്കാള്‍ സ്ത്രീകള്‍ ഏറ്റവും സുരക്ഷിതരായിരിക്കുന്നത് ഇവിടെ തന്നെയാണ് അഭിമുഖത്തില്‍ ആശ പറഞ്ഞു. എവിടെയാണെങ്കിലും സ്വയം സരംക്ഷിക്കാനാണ് ആദ്യം പഠിക്കേണ്ടത്. ഒരു പ്രാവശ്യം നമ്മള്‍ പ്രതികരിച്ചാല്‍ അടുത്തതവണ അത്തരത്തില്‍ ഇടപെടാന്‍ അവര്‍ ഭയപ്പെടും. ആക്രമിക്കപ്പെട്ട നടി എന്റെ അടുത്ത സുഹൃത്താണ്. അവള്‍ക്ക് അങ്ങനെ സംഭവിച്ചത് നിര്‍ഭാഗ്യകരമായിപ്പോയി ഇത്തരത്തിലൊരു സംഭവം നടക്കുമെന്ന് ഒരിക്കലും കരുതിയിരുന്നതല്ല. എന്നാല്‍ മലയാള സിനിമാവ്യവസായത്തെക്കുറിച്ച് മൊത്തത്തില്‍ പറഞ്ഞാല്‍ അവിടെ സ്ത്രീകള്‍ ബഹുമാന്യര്‍ തന്നെയാണ്. അതിലൊരു സംശയവുമില്ല. എനിക്ക് ഇന്നേ വരെ മോശമായ ഒരു അനുഭവം ഇവിടെ നിന്ന് നേരിടേണ്ടി വന്നിട്ടില്ലെന്നും നടി പറഞ്ഞു.
 

Latest News