ലാലേട്ടന് പിറന്നാള്‍ സമ്മാനമായി  ലഭിച്ചത് ആഡംബര കാര്‍ 

കൊച്ചി-മോഹന്‍ലാലിന്റെ പിറന്നാള്‍ ദിനത്തില്‍ അദ്ദേഹത്തിന് 72 ലക്ഷം രൂപയുടെ ആഡംബര കാര്‍ സമ്മാനിച്ച് ഹെഡ്ജ് ഉടമ അലക്‌സ് കെ ബാബു. ഇന്നലെ ഉച്ചയോടെയാണ് കിയ ഷോറൂം അധികൃതര്‍ താരത്തിന്റെ വീട്ടിലെത്തി കാര്‍ സമ്മാനിച്ചത്. .മോഹന്‍ലാലിനും ഭാര്യ സുചിത്രയ്ക്കുമൊപ്പം കാര്‍ ഏറ്റുവാങ്ങുമ്പോള്‍ മേജര്‍ രവി, ഷിബു ബേബി ജോണ്‍ എന്നിവരും ഉണ്ടായിരുന്നു. ജൂണ്‍ 2ന് പുറത്തിറക്കിയ കിയ ഇവി6 എന്ന പുത്തന്‍ മോഡലാണ് അലക്‌സ് പ്രിയ സുഹൃത്തിന് സമ്മാനിച്ചിരിക്കുന്നത്.

Latest News