റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്താന്‍ മറന്ന് പോയ ട്രെയിന്‍ പിന്നോട്ടെടുത്ത് തിരികെ സ്റ്റേഷനിലെത്തിച്ചു

ആലപ്പുഴ - റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്താന്‍ മറന്ന് പോയ ട്രെയിന്‍ ഒരു കിലോമീറ്ററിലേറെ ദൂരം പിന്നോട്ടെടുത്ത് സ്‌റ്റേഷനിലെത്തിച്ചു. ഇന്നലെ ചെറിയനാട് റെയില്‍വേ സ്‌റ്റേഷനിലാണ് സംഭവം. തിരുവനന്തപുരത്ത് നിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്ന വേണാട് എക്‌സ്പ്രസാണ് സ്റ്റോപ്പ് ഉണ്ടായിട്ടും ചെറിയനാട് സ്റ്റേഷനില്‍ നിര്‍ത്താതെ പോയത്. സ്റ്റേഷന്‍ കഴിഞ്ഞു പോയ ശേഷമാണ് ലോക്കോ പൈലറ്റിന് അബദ്ധം മനസിലായത്. ചെറിയനാട് സ്‌റ്റേഷനില്‍ ഇറങ്ങാനുള്ള യാത്രക്കാരും ഇവിടെ നിന്ന് കയറാനുള്ളവരും സംഭവമറിയാതെ അന്ധാളിച്ചു. വേറെ മാര്‍ഗമില്ലാതെ വന്നതോടെ മുന്നോട്ട് പോയ ട്രെയിന്‍ ഒരു കിലോ മീറ്ററോളം പിന്നിലേക്കെടുത്ത് ചെറിയനാട് സ്റ്റേഷനില്‍ തിരികെയെത്തിച്ചു. ഇതേതുടര്‍ന്ന് എട്ട് മിനിറ്റോളം വൈകിയാണ് വേണാട് എക്‌സ്പ്രസ് സര്‍വീസ് നടത്തിയത്.

 

Latest News