റാഡിസിസിനെ റിലയന്‍സ്  ഏറ്റെടുത്തു

അമേരിക്കയിലെ പ്രമുഖ ടെലികോം കമ്പനിയായ റാഡിസിസിനെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഏറ്റെടുത്തു. പ്രമുഖ സ്‌റ്റോക് എക്‌സ്‌ചേഞ്ചായ നാസ്ഡാകില്‍ ലിസ്റ്റ് ചെയ്യപ്പെട്ട കമ്പനികളിലൊന്നാണ് റാഡിസിസ്. 7.4 കോടി ഡോളറിനാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ് റാഡിസിസിനെ ഏറ്റെടുത്തത്. അമേരിക്കയിലെ ഒറിഗോണ്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തില്‍ 600 ജീവനക്കാരാണ് ഉള്ളത്. 4 ജിയില്‍ നിന്നും 5 ജിയിലേക്ക് ചുവടുമാറ്റം നടത്തുന്നതിന്റെ ഭാഗമായാണ് റിലയന്‍സിന്റെ പുതിയ നീക്കം എന്നാണ് ടെലികോം രംഗത്തെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. സ്ഥാപനം ഏറ്റെടുക്കുക വഴി ഇന്റര്‍നെറ്റ് ഓഫ് തിങ്ങ്‌സ് മേഖലയിലും നേട്ടമുണ്ടാക്കാനാകും എന്നാണ് കരുതുന്നത്. 
 

Latest News