അവള്‍ക്കൊപ്പമെന്ന് മോഹന്‍ലാലും; നടിമാരുടെ എതിര്‍പ്പുകള്‍ പരിശോധിക്കും

തിരുവനന്തപുരം- നടിയെ ആക്രമിച്ച കേസില്‍ പ്രതിയായ ദിലീപിനെ താരസംഘടനയായ അമ്മയില്‍ തിരിച്ചെടുത്തതുമായി ബന്ധപ്പെട്ട വിവാദത്തില്‍ ദിവസങ്ങളുടെ മൗനത്തിനു ശേഷം വിശദീകരണവുമായി പ്രസിഡന്റ് മോഹന്‍ലാല്‍. ജൂണ്‍ ആറിനു ചേര്‍ന്ന അമ്മ യോഗത്തില്‍ ഉയര്‍ന്ന പൊതുവികാരമാണ് ദിലീപിനെ പുറത്താക്കിയ നടപടി മരവിപ്പിക്കണമെന്നത്. ഇതിന് എതിരഭിപ്രായം ഉയര്‍ന്നില്ല. പൊതുയോഗത്തിന്റെ അഭിപ്രായത്തിനൊപ്പം നില്‍ക്കുക എന്ന ജനാധിപത്യ മര്യാദയാണ അമ്മ നേതൃത്വം കൈക്കൊണ്ടതെന്ന് മോഹന്‍ ലാല്‍ പറഞ്ഞു. 

ആക്രമിക്കപ്പെട്ട നടിയുടെ വേദന ആദ്യം ഏറ്റുവാങ്ങിയത് അമ്മയാണെന്നും സംഘടന അവര്‍ക്കൊപ്പമാണെന്നും മോഹന്‍ലാല്‍ പ്രസ്താവനയില്‍ പറഞ്ഞു. ദിലീപിനെ തിരിച്ചെടുത്തത് സംബന്ധിച്ച് ഉയര്‍ന്ന എതിര്‍പ്പുകള്‍ പരിശോധിക്കാന്‍ തയാറാണെന്നും അദ്ദേഹം വ്യക്തമാക്കി.
 

Latest News