ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള ഊഷ്മള ബന്ധത്തിന് നാവിക സേനയുടെ കയ്യൊപ്പ്, ജുബൈലില്‍ അഭ്യാസ പ്രകടനം

റിയാദ്- ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള വർദ്ധിച്ചുവരുന്ന പ്രതിരോധ ബന്ധത്തിന് സാക്ഷ്യം വഹിച്ചുകൊണ്ട്, ഇന്ത്യൻ വെസ്റ്റേൺ നാവികസേനയുടെ മുൻനിര യുദ്ധക്കപ്പലായ ഐ.എന്‍.എസ് തര്‍ക്കാഷ്, ഐ.എന്‍.എസ് സുഭദ്ര,  ഓഫ്‌ഷോർ പട്രോളിംഗ് കപ്പൽ എന്നിവ ജുബൈൽ തുറമുഖത്ത് എത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള നാവിക അഭ്യാസത്തിന്റെ രണ്ടാം പതിപ്പായ 'അല്‍മുഹീത്വുല്‍ ഹിന്ദി 2023'-ന്റെ തുറമുഖ ഘട്ടം ആരംഭിക്കുന്നതോടെ ഉഭയകക്ഷി പ്രതിരോധ ബന്ധത്തിന്റെ പുതിയ അധ്യായം തുറക്കം. ഈ വർഷം ഒരു നാവിക പട്രോളിംഗ് വിമാനവും നാവിക അഭ്യാസത്തിൽ പങ്കെടുക്കുന്നുണ്ട്. പരിശീലനത്തിന്റെ ആദ്യ പതിപ്പ് 2021-ലായിരുന്നു. 

ഐ.എന്‍.എസ് തർകാഷ്  2012 നാണ് കമ്മീഷന്‍ ചെയ്തത്.  എല്ലാ തലങ്ങളിലുമുള്ള ഭീഷണികളെ നേരിടാൻ തക്ക സംവിധാനങ്ങളുള്ള ആധുനിക കപ്പലായ തര്‍കാഷിന് ആയുധ-സെൻസറുണ്ട്. റഡാർ ക്രോസ് സെക്ഷൻ കുറയ്ക്കുന്നതിന് കപ്പൽ സ്റ്റെൽത്ത് സാങ്കേതികവിദ്യകളും പ്രത്യേക ഹൾ ഡിസൈനും ഉപയോഗിക്കുന്നു.  അമ്പുകളുടെ ആവനാഴി എന്നർത്ഥം സംസ്‌കൃത വാക്കിൽ നിന്നാണ് ഐഎൻഎസ് തർകാഷ് എന്ന പേര് ലഭിച്ചത്. 2015 ൽ യെമനിൽ നിന്ന് ഇന്ത്യൻ പൗരന്മാരെ ഒഴിപ്പിക്കാനുള്ള ഓപ്പറേഷൻ റാഹത്തിൽ കപ്പൽ പങ്കെടുത്തിട്ടുണ്ട്. 2023 ഏപ്രിലിൽ സുഡാനിൽ നിന്ന് ഇന്ത്യൻ പൗരന്മാരെ ഒഴിപ്പിക്കാനുള്ള ഓപ്പറേഷൻ കാവേരിയിൽ സജീവമായി പങ്കെടുത്തു.

2023 മെയ് 21 ന് ആരംഭിച്ച അല്‍മുഹീത്വുല്‍ ഹിന്ദി 2023-രണ്ടില്‍ തീരവും കടലും അടിസ്ഥാനമാക്കിയുള്ള നിരവധി അഭ്യാസങ്ങൾ ഉണ്ടാകും. ജുബൈൽ തുറമുഖത്ത് എത്തിയ കപ്പലിന് റോയൽ സൗദി നേവൽ ഫോഴ്‌സ്, ബോർഡർ ഗാർഡ്‌സ്, ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർ ഊഷ്മളമായ സ്വീകരണം നൽകി.

Latest News