ഒരുമിച്ച് കൈകോര്‍ത്ത് നില്‍ക്കുന്ന ചിത്രം പങ്കുവെച്ചുകൊണ്ട് മോഹന്‍ലാലിന് മമ്മുട്ടിയുടെ ജന്മദിനാശംസ

കൊച്ചി - ഇന്ന് അറുപത്തി മൂന്നാം പിറന്നാള്‍ ആഘോഷിക്കുന്ന അതുല്യ നടന്‍ മോഹന്‍ലാലിന് പിറന്നാള്‍ ആശംസയുമായി മമ്മുട്ടിയെത്തി. ഇന്നലെ അര്‍ധ രാത്രി കഴിഞ്ഞ് ഇന്നത്തെ ദിനം പിറന്നപ്പോള്‍ തന്നെ ഫെയ്‌സ് ബുക്കിലൂടെ ഒറ്റ വരി ആശംസയുമായി മമ്മുട്ടി എത്തിയിരുന്നു. ഇരുവരും ഒരുമിച്ച് കൈകോര്‍ത്ത് നില്‍ക്കുന്ന ചിത്രം പങ്കുവെച്ചൂകൊണ്ട് പ്രിയപ്പെട്ട ലാലിന് ജന്മദിനാശംസകള്‍ എന്ന്  കുറിച്ചൂകൊണ്ടാണ് മമ്മുട്ടുയെത്തിയത്. സിനിമാ മേഖലയില്‍ നിന്നടക്കം നിരവധി പ്രമുഖര്‍ മോഹന്‍ലാലിന് ജന്മദിനാശംസകളുമായി എത്തുന്നുണ്ട്.

 

Latest News