സ്യൂട്ട്‌കേസില്‍ കുട്ടിയുടെ മൃതദേഹം; ഒമ്പത് വര്‍ഷത്തിനുശേഷം അമ്മയുടെ കാമുകന്‍ കുടുങ്ങി

മസാച്യുസെറ്റ്‌സ്- അഞ്ചു വയസ്സുകാരന്റെ മൃതദേഹം സ്യൂട്ട്‌കേസില്‍ കണ്ടെത്തിയ സംഭവത്തില്‍ ഒമ്പത് വര്‍ഷത്തിന് ശേഷം കുട്ടിയുടെ അമ്മയുടെ കാമുകനെ പ്രതിയാക്കി. അമേരിക്കയിലെ മസാച്യുസെറ്റിസിലാണ് സംഭവം.
ആല്‍ബെര്‍ട്ടോ എല്‍. സിയേറ ജൂനിയര്‍ എന്ന 32 കാരന്‍ കൊലപാതകത്തില്‍ കുറ്റസമ്മതം നടത്തിയതായി എന്‍ബിസി ബോസ്റ്റണ്‍ റിപ്പോര്‍ട്ട് ചെയ്തു.
വോര്‍സെസ്റ്ററിന് വടക്ക് 20 മൈല്‍ അകലെയുള്ള നഗരത്തില്‍ താമസിച്ചിരുന്ന ജെറമിയ ഒലിവറിനെയാണ് കൊലപ്പെടുത്തിയത്.  
കുട്ടിയുടെ അമ്മയുടെ കാമുകനായിരുന്നു സിയേറ. 2013 അവസാനത്തോടെ ജെറമിയയെ കാണാതായതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. 2014 ഏപ്രില്‍ 18 ന് സ്‌റ്റെര്‍ലിങ്ങില്‍ ഒരു സ്യൂട്ട്‌കേസിലാണ് മൃതദേഹം കണ്ടെത്തിയതെന്ന് വോര്‍സെസ്റ്റര്‍ കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോര്‍ണി ഓഫീസ് അറിയിച്ചു. കൊലപാതകം, മൃതദേഹം ഛേദിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് സിയറയെ ബുധനാഴ്ച അറസ്റ്റ് ചെയ്തത്.

Latest News