സൗദിയില്‍ സ്‌പോണ്‍സറില്‍നിന്ന് ഒളിച്ചോടി തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ അനൂജിന്റെ മൃതദേഹം നാട്ടിലെത്തിച്ചു

അറാര്‍-അറാറില്‍നിന്ന് ഏകദേശം 200 കിലോമീറ്റര്‍ അകലെ ഓഖീലയില്‍ മരിച്ച ഉത്തര്‍പ്രദേശ് സ്വദേശി അനൂജ് കുമാറിന്റെ (27)മൃതദേഹം നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി നാട്ടില്‍ എത്തിച്ചു. സകാക്കയില്‍ സ്‌പോണ്‍സറുടെ അടുത്ത് ജോലിചെയ്തു കൊണ്ടിരിക്കെ അനൂജിനെ കാണാതാവുകയും തുടര്‍ന്ന് സ്‌പോണ്‍സര്‍ ഹുറൂബാക്കുകയും ചെയ്തിരുന്നു.
ഇന്ത്യന്‍ എംബസിയുടെ നിര്‍ദേശപ്രകാരം ലോക കേരളസഭ അംഗവും അറാര്‍ പ്രവാസി സംഘം ജനറല്‍ സെക്രട്ടറിയുമായ സക്കീര്‍ താമരത്ത് നടത്തിയ അന്വഷണത്തില്‍ ഒഖീല ജനറല്‍ ആശുപത്രീ മോര്‍ച്ചറിയിലാണ് മൃതദേഹം കണ്ടെത്തിയത്. സകാക്കയില്‍നിന്ന് കാണാതായ അനൂജിനെ പിന്നീട് 350 കിലോമീറ്റര്‍ അകലെയുള്ള ഒഖീലയില്‍ മരുഭൂമിയില്‍ ഒരു ടെന്റ്റില്‍ തൂങ്ങി മരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നുവെന്നാണ് പോലീസ് റിപ്പോര്‍ട്ട്.
അല്‍ജൂഫ് പ്രവാസി സംഘം ജനറല്‍ സെക്രട്ടറി സുധീര്‍ ഹംസ യുടെ സഹായത്തോടെയാണ് സ്‌പോണ്‍സറില്‍ നിന്ന് പാസ്‌പോര്‍ട്ട് ലഭിച്ചത്. തുടര്‍ന്ന് ഒഖീലയിലെ ഇബ്രാഹിം പാലക്കാടിന്റെ പേരില്‍ എംബസിയില്‍നിന്ന് എന്‍.ഒ.സി വാങ്ങിയാണ് നടപടി ക്രമങ്ങള്‍ പൂര്‍ത്തികരിച്ചത്. അനൂജിന്റെ മൃതദേഹം നാട്ടില്‍ എത്തിക്കണമെന്ന കുടുബത്തിന്റെ ആവശ്യം ഇന്ത്യന്‍ എംബസിയുടെ സാമ്പത്തിക സഹായത്തോടെയാണ് സാധിച്ചത്.
ഒഖീല ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചരുന്ന മൃതദേഹം സക്കീര്‍ താമരത്ത് ,ട്രഷറര്‍ അയൂബ് തിരുവല്ല എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങി അറാര്‍ എയര്‍ പോര്‍ട്ടില്‍ എത്തിച്ചു. അവിടെ നിന്ന് റിയാദ് ബോംബെ വഴി ലഖ്‌നൗ വിമാനത്താവളത്തില്‍ എത്തിച്ച മൃതദേഹം സഹോാദരങ്ങള്‍ ഏറ്റുവാങ്ങി. പ്യാരേ ആണ് പിതാവ് ,രാജ് കല യാണ് മാതാവ്   
ഇബ്രാഹിം പാലക്കാട് ഒഖീല ജനറല്‍ ആശുപത്രിയില്‍ ഏറ്റു വാങ്ങുന്നതിനും ,കേന്ദ്രകമ്മിറ്റി പ്രസിഡന്റ് സുനില്‍ കുന്നംകുളം ,കേന്ദ്ര കമ്മിറ്റി അംഗം ഷാജി ആലുവ എന്നിവര്‍ അറാര്‍ എയര്‍പോര്‍ട്ടിലും എത്തിയിരുന്നു.

 

Latest News