ആദ്യമായി ചെയ്ത ജോലി  മീന്‍ വിതരണം -ട്വിങ്കിള്‍ ഖന്ന 

മുംബൈ-എന്റെ ആദ്യ ജോലി മത്സ്യവും കൊഞ്ചുമൊക്കെ എത്തിച്ചുകൊടുക്കുക എന്നതായിരുന്നു. എന്റെ മുത്തശിയുടെ സഹോദരിക്ക് ഒരു മത്സ്യ കമ്പനി ഉണ്ടായിരുന്നു. അവിടെയായിരുന്നു എന്റെ ആദ്യത്തെ ജോലി. ഞാന്‍ ഇത് ആരോടെങ്കിലും പറയുമ്പോള്‍ അവര്‍ ചോദിക്കും, നിങ്ങള്‍ ഒരു മീന്‍കാരി ആയിരുന്നോ ?
താര ദമ്പതികളായ രാജേഷ് ഖന്നയുടെയും ഡിംപിള്‍ കപാഡിയുടെയും മകളും ബോളിവുഡ് താരം അക്ഷയ് കുമാറിന്റെ ഭാര്യയും നടിയും എഴുത്തുകാരിയുമായ ട്വിങ്കിള്‍ ഖന്നയുടെ വാക്കുകള്‍ ശ്രദ്ധ നേടുന്നു.
തന്റെ ആദ്യ ശമ്പളം 17-ാം വയസിലായിരുന്നു. വളരെ ചെറിയ തുകയായിരുന്നു അത്. ലഡു വാങ്ങാന്‍ മാത്രമേ അത് തികയുമായിരുന്നുള്ളു. എന്നാല്‍ എനിക്ക് പിന്നീട്‌ലഭിച്ച ആദ്യത്തെ ചെക്ക്, ഒരു സില്‍വര്‍ ഓവല്‍ കാര്‍ വാങ്ങാന്‍ മാറ്റിവച്ചുവെന്ന് മുന്‍പ് ട്വിങ്കിള്‍ ഖന്ന പറഞ്ഞിരുന്നു.
2001 ല്‍ ആണ് അക്ഷയ് കുമാറും ട്വിങ്കിള്‍ ഖന്നയും വിവാഹിതരായത്. ഒരു ഫോട്ടോ ഷൂട്ടിനിടെയാണ് ഇരുവരും പരിചയത്തിലാകുന്നത്. സുല്‍മി, ഇന്റര്‍നാഷണല്‍ ഖിലാഡി തുടങ്ങിയ ചിത്രങ്ങളില്‍ ഇരുവരും നായകനും നായികയുമായി അഭിനയിക്കുകയും ചെയ്തു. ആ പരിചയം പിന്നീട് പ്രണയമായി മാറുകയായിരുന്നു.
 

Latest News