ഹിന്ദു-മുസ്ലിം വിവാഹം; കാലം മാറിയത് സംഘ്പരിവാര്‍ തിവ്രവാദികളെ ഓര്‍മിപ്പിച്ച് ബി.ജെ.പി നേതാവ്

കോട്ദ്വാര്‍- മകള്‍ മുസ്ലിം യുവാവിനെ വിവാഹം ചെയ്യുന്നതില്‍ പ്രതിഷേധിക്കുന്ന സംഘ്പരിവാര്‍ തീവ്രവാദികളെ കാലം മാറിയത് ഓര്‍മിപ്പിച്ച് ബി.ജെ.പി നേതാവ്.
ഉത്തരാഖണ്ഡിലെ ബി.ജെ.പി നേതാവ് യശ്പാല്‍ ബെനമാണ് മകളുടെ വിവാഹത്തിന്റെ പേരില്‍ ബി.ജെ.പി, വി.എച്ച്.പി, മറ്റ് വലതുപക്ഷ സംഘടനകള്‍ എന്നിവയുടെ കടുത്ത എതിര്‍പ്പ് നേരിടുന്നത്. മകള്‍ ഒരു മുസ്ലിം പുരുഷനെ വിവാഹം ചെയ്യുന്നതില്‍ പ്രതിഷേധിക്കുന്ന നിങ്ങള്‍ ഇത് ഇരുപത്തിയൊന്നാം നൂറ്റാണ്ടാണെന്ന കാര്യം അദ്ദേഹം അവരെ ഓര്‍മ്മിപ്പിച്ചു.
ഈ സംഭവത്തെ മതത്തിന്റെ കണ്ണിലൂടെ വീക്ഷിക്കുന്നവരോട് ഇത് രണ്ട് കുടുംബങ്ങള്‍ക്കും വളരെ പ്രധാനപ്പെട്ടതാണെന്നാണ് പറയാനുള്ളത്.   രണ്ട് ചെറുപ്പക്കാര്‍ ഉള്‍പ്പെട്ടി സാഹചര്യത്തില്‍ എനിക്ക് മതം അനിവാര്യമല്ല. എന്നാല്‍, ഈ വിവാഹം ഹിന്ദു ആചാരപ്രകാരമായിരിക്കും നടക്കുകയെന്നും യശ്പാല്‍ ബെനം പറഞ്ഞു.
യശ്പാല്‍ ബെനത്തിന്റെ മകള്‍ മുസ്ലിം യുവാവിനെ വിവാഹം ചെയ്യുന്നതില്‍ പ്രതിഷേധിച്ച് സംഘ് പരിവാര്‍ സംഘടനകള്‍ വെള്ളിയാഴ്ച കോട്ദ്വാറില്‍ യശ്പാല്‍ ബെനത്തിന്റെ കോലം കത്തിച്ചിരുന്നു.
നമ്മള്‍ ഇപ്പോഴും ഉത്തരാഖണ്ഡിലെ കുറിയ ധോതിയും (താഴ്ന്ന ബ്രാഹ്മണന്‍) നീളമുള്ള ധോതിയും (ഉയര്‍ന്ന ബ്രാഹ്മണന്‍) പിന്തുടരുന്നു. ഇതിനര്‍ത്ഥം നമ്മള്‍  പാരമ്പര്യങ്ങളില്‍ വിശ്വസിക്കുന്നുവെന്നാണ്. അതുകൊണ്ട് തന്നെ  നമ്മുടെ സംസ്‌കാരത്തില്‍ ആക്ഷേപകരമായ ഒന്നും അംഗീകരിക്കാന്‍ കഴിയില്ല. ഇത്തരം വിവാഹങ്ങള്‍ ഞങ്ങള്‍ക്ക് അംഗീകരിക്കാനാവില്ല- ബി.ജെ.പി നേതാവും സംസ്ഥാന പശു സംരക്ഷണ കമ്മീഷന്‍ അംഗവുമായ ധരംവീര്‍ ഗുസൈന്‍ പറഞ്ഞു.
വിഎച്ച്പി, ഭൈരവസേന, ബജ്‌റംഗ്ദള്‍ തുടങ്ങിയ സംഘടനകളാണ് വിവാഹത്തിനെതിരായ പ്രതിഷേധത്തില്‍ പങ്കെടുത്തത്.
ഇത്തരമൊരു വിവാഹത്തെ ഞങ്ങള്‍ ശക്തമായി എതിര്‍ക്കുന്നുവെന്ന് ജില്ലാ വിഎച്ച്പി വര്‍ക്കിംഗ് പ്രസിഡന്റ് ദീപക് ഗൗഡ് പറഞ്ഞു.
മുസ്ലിമിനെ വിവാഹം കഴിക്കുന്ന ബിജെപി നേതാവിന്റെ മകളുടെ വിവാഹ കാര്‍ഡിന്റെ ഫോട്ടോ വ്യാഴാഴ്ച സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടതാണ് എതിര്‍പ്പിലേക്ക് നയച്ചിരിക്കുന്നത്.  മേയ് 28 ന് ഗുദ്ദൗദി ഏരിയയിലെ ഒരു റിസോര്‍ട്ടില്‍ വച്ചാണ് വിവാഹം.
നിലവില്‍ പൗരി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ചെയര്‍മാനാണ് ബെനം. മുന്‍ എംഎല്‍എ ആയിരുന്ന അദ്ദേഹം നേരത്തെ കോണ്‍ഗ്രസില്‍ നിന്ന് കൂറുമാറി ബിജെപിയില്‍ ചേരുകയായിരുന്നു.
ബിജെപിയുടെയും കോണ്‍ഗ്രസിന്റെയും നേതാക്കളെ വിവാഹത്തിന് ക്ഷണിച്ചിട്ടുണ്ട്.

 

Latest News