രാസലഹരിയുമായി ദമ്പതികള്‍ ഉള്‍പ്പെടെ നാലുപേര്‍ പിടിയില്‍ 

കൊച്ചി- മാരക മയക്കുമരുന്നിനത്തില്‍പ്പെട്ട എം. ഡി. എം. എയുമായി ദമ്പതിമാരടക്കം നാല് പേര്‍ പിടിയില്‍. കോതമംഗലം സ്വദേശിയായ റിജു ഇബ്രാഹിം റയ്യാന്‍, ഇയാളുടെ ഭാര്യ ഷാനിമോള്‍ റിജു, തിരുവനന്തപുരം കീഴാരുര്‍ സ്വദേശി അനീഷ്, തൃശ്ശൂര്‍ എളനാട് സ്വദേശി ആല്‍ബര്‍ട്ട് എം ജോണ്‍ എന്നിവരാണ് കടവന്ത്ര പോലീസിന്റെ  പിടിയിലായത്. ഇവരില്‍ നിന്നും 18.79 ഗ്രാം എം. ഡി. എം. എ കണ്ടെടുത്തു. 

ഹോട്ടലുകള്‍ കേന്ദ്രീകരിച്ചാണ് ഇവര്‍ മയക്കുമരുന്ന് വില്‍പ്പന നടത്തിയിരുന്നത്. ആന്റി ടെററിസ്റ്റ് സ്‌ക്വാഡിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ എ. ടി. എസ് എസ്. ഐ ശ്രീജു ജെ. എസ്സ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ അനുപ് രവി, സിവില്‍ പോലീസ് ഓഫീസര്‍മാരായ ഷിയാസ്, ബേസില്‍ ജോണ്‍, നീതു എസ്സ് കുമാര്‍, കടവന്ത്ര പോലീസ് സ്റ്റേഷനിലെ എ. എസ്സ. ഐ സനീഷ്. സിവില്‍  പോലീസ് ഓഫീസര്‍ സുധീഷ് എന്നവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

Latest News