സുധീഷ് പ്രധാന വേഷത്തിലെത്തുന്ന 'മൈന്‍ഡ്പവര്‍ മണിക്കുട്ടന്‍' ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ റിലീസായി 

കൊച്ചി- മലയാളികളുടെ പ്രിയതാരം സുധീഷ്, നവാഗതനായ മനീഷ് എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി വി. ജെ ഫ്‌ളൈ പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറില്‍ ശങ്കര്‍ എസ്, സുമേഷ് പണിക്കര്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മിച്ച് വിഷ്ണു ശര്‍മ്മ സംവിധാനം ചെയ്യുന്ന ഫാമിലി എന്റര്‍ടൈനര്‍ ചിത്രം 'മൈന്‍ഡ്പവര്‍ മണിക്കുട്ടന്റെ' ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ റിലീസായി. 

യുവതാരം ടൊവിനോ തോമസ്, ഗോപി സുന്ദര്‍ എന്നിവരുടെ പേജുകളിലൂടെയാണ് പോസ്റ്റര്‍ റിലീസ് ചെയ്തത്. ഏറെ സംഗീത പ്രാധാന്യമുള്ള ചിത്രത്തിന്റെ സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കുന്നത് ഗോപി സുന്ദറാണ്. ചിങ്ങം ഒന്നിന് ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിന്റെ ലൊക്കേഷന്‍ എറണാകുളത്തിന്റെ വിവിധ ഭാഗങ്ങളാണ്. പോസ്റ്ററില്‍ വളരെ സമ്പന്നമായ രീതിയിലുള്ള സുധീഷിനേയും മനീഷിനേയും കാണാം.

ജിനീഷ്, വിഷ്ണു എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. പി. സുകുമാര്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റര്‍ കപില്‍ ഗോപാലകൃഷ്ണനാണ്. ഗാനരചന: രാജീവ് ആലുങ്കല്‍, പി. ആര്‍. ഒ: പി. ശിവപ്രസാദ്.

Latest News