Sorry, you need to enable JavaScript to visit this website.

VIDEO അഞ്ചു ഭാഷകളിലായി ബ്രഹ്മാണ്ഡ ടീസര്‍ ലോഞ്ചുമായി ടൊവിനോ ചിത്രം

ടോവിനോ തോമസ് നായകനാകുന്ന ഫാന്റസി ചിത്രം അജയന്റെ രണ്ടാം മോഷണത്തിന്റെ ടീസര്‍ പുറത്ത് വന്നു. ഹിന്ദി ടീസര്‍ ബോളിവുഡ് സൂപ്പര്‍ താരം ഹൃതിക് റോഷനും മലയാളം പതിപ്പിന്റെ ടീസര്‍ പ്രിത്വിരാജ് സുകുമാരനുമാണ് അവരുടെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലിലൂടെ പുറത്ത് വിട്ടത്. തമിഴ് പതിപ്പിന്റെ ടീസര്‍ വേര്‍ഷന്‍ ലോകേഷ് കനകരാജ്, ആര്യ എന്നിവരാണ് ലോഞ്ച് ചെയ്തത്, തെലുങ്ക് ടീസര്‍ നാനിയും കന്നഡ ടീസര്‍ പതിപ്പ് രക്ഷിത് ഷെട്ടിയും സോഷ്യല്‍ മീഡിയ പേജുകളിലൂടെ പുറത്ത് വിട്ടു. ടോവിനോ ട്രിപ്പിള്‍ റോളില്‍ എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ജിതിന്‍ ലാലാണ്. വമ്പന്‍ ബജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പുരോഗമിക്കുകയാണ്. ഒരു മിനിറ്റിനു പുറത്ത് ദൈര്‍ ഖ്യമുള്ള ടീസറിനു മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

അതി ഗംഭീരമായ വിഷ്വല്‍ ട്രീറ്റ് ആണ് സംവിധായകന്‍ ജിതിന്‍ ലാല്‍ ടീസറില്‍ ഒരുക്കിയിരിക്കുന്നത്. ടീസറിലെ ബ്രഹ്മാണ്ഡ കാഴ്ച്ചകള്‍ ചിത്രത്തിനെ കുറിച്ചുള്ള പ്രതീക്ഷകള്‍ പ്രേക്ഷകരില്‍ വാനോളമുയര്‍ത്തുകയാണ്.മൂന്നു കാലഘട്ടങ്ങളുടെ കഥ പറയുന്ന അജയന്റെ രണ്ടാം മോഷണം പാന്‍ ഇന്ത്യന്‍ സിനിമയായി ആണ് പ്രേക്ഷകര്‍ക്ക് മുന്നില്‍ അണിയറക്കാര്‍ എത്തിക്കുന്നത്. പൂര്‍ണമായും 3 ഡി യില്‍ ചിത്രീകരിച്ച സിനിമ 5 ഭാഷകളിലായി പുറത്ത് വരും. അജയന്റെ രണ്ടാം മോഷണം യുജിഎം പ്രൊഡക്ഷന്‍സ്, മാജിക് ഫ്രെയിംസ് എന്നീ ബാനറുകളില്‍ ഡോ. സക്കറിയ തോമസ്, ലിസ്റ്റിന്‍ സ്റ്റീഫന്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മിക്കുന്നത്. മണിയന്‍, അജയന്‍, കുഞ്ഞികേളു എന്നീ വ്യത്യസ്തമായ മൂന്ന് കഥാപാത്രങ്ങളെയാണ് ടൊവിനോ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.
തെന്നിന്ത്യന്‍ താരം കൃതി ഷെട്ടി, ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. ബേസില്‍ ജോസഫ്, ജഗദീഷ്, ഹരീഷ് ഉത്തമന്‍, ഹരീഷ് പേരടി, പ്രമോദ് ഷെട്ടി, രോഹിണി എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു. തമിഴില്‍ 'കന' തുടങ്ങിയ ശ്രദ്ധേയമായ ഹിറ്റ് ചിത്രങ്ങള്‍ക്ക് ഗാനങ്ങളൊരുക്കിയ ദിബു നൈനാന്‍ തോമസാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. അഡിഷനല്‍ സ്‌ക്രീന്‍പ്ലേ: ദീപു പ്രദീപ്, ജോമോന്‍ ടി. ജോണ്‍ ആണ് ഛായാഗ്രാഹണം.എഡിറ്റര്‍: ഷമീര്‍ മുഹമ്മദ്, പ്രോജക്ട് ഡിസൈന്‍: എന്‍.എം. ബാദുഷ.എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: ഡോ. വിനീത് എം.ബി., പ്രൊഡക്ഷന്‍ ഡിസൈന്‍: ഗോകുല്‍ ദാസ്, മേക്കപ്പ്: റോണക്‌സ് സേവ്യര്‍, കോസ്റ്റ്യൂം ഡിസൈന്‍: പ്രവീണ്‍ വര്‍മ്മ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: പ്രിന്‍സ് റാഫേല്‍, ഫിനാന്‍സ് കണ്‍ട്രോളര്‍: ഷിജോ ഡൊമനിക്, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്: ലിജു നാടേരി, ക്രിയേറ്റീവ് ഡയറക്ടര്‍: ദിപില്‍ ദേവ്, കാസ്റ്റിങ് ഡയറക്ടര്‍: ഷനീം സയീദ്, കോണ്‍സപ്റ്റ് ആര്‍ട്ട് & സ്‌റ്റോറിബോര്‍ഡ്: മനോഹരന്‍ ചിന്ന സ്വാമി, സ്റ്റണ്ട്: വിക്രം മോര്‍, സ്റ്റണ്ണര്‍ സാം ,ലിറിക്‌സ്: മനു മന്‍ജിത്ത്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: ശ്രീലാല്‍, അസോസിയേറ്റ് ഡയറക്ടര്‍: ശരത് കുമാര്‍ നായര്‍, ശ്രീജിത്ത് ബാലഗോപാല്‍, സൗണ്ട് ഡിസൈന്‍: സിംഗ് സിനിമ, ഓഡിയോഗ്രാഫി: എം.ആര്‍ രാജാകൃഷ്ണന്‍, പി ആര്‍ & മാര്‍ക്കറ്റിംഗ് ഹെഡ്  വൈശാഖ് വടക്കേവീട് ,വാര്‍ത്താ പ്രചരണം ജിനു അനില്‍കുമാര്‍

 

Latest News