Sorry, you need to enable JavaScript to visit this website.

ധ്യാന്‍ ശ്രീനിവാസന്റെ സിനിമിയുടെ  ചിത്രീകരണം കച്ചവടക്കാര്‍ തടഞ്ഞു  

തൊടുപുഴ- ധ്യാന്‍ ശ്രീനിവാസന്‍ നായകനാകുന്ന 'ഒസ്സാന' എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഇടതുപക്ഷ സംഘടനയായ കേരള വ്യാപാരി സമിതിയുടെ നേതാക്കള്‍ തടഞ്ഞു. കട്ടപ്പന മാര്‍ക്കറ്റിനുള്ളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന സംഘട്ടന രംഗത്തിന്റെ ചിത്രീകരണമാണ് തടഞ്ഞത്.സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ നഗരസഭയില്‍ നിശ്ചിത തുകയടച്ച് പച്ചക്കറി മാര്‍ക്കറ്റിനുള്ളില്‍ ഷൂട്ടിംഗ് നടത്താനുള്ള മുന്‍കൂര്‍ അനുമതി വാങ്ങിയിരുന്നു. ഇതുപ്രകാരം രാവിലെ അഭിനേതാക്കള്‍ അടക്കമുള്ളവര്‍ മാര്‍ക്കറ്റിലെത്തുകയും ചെയ്തു. എന്നാല്‍ ഈ സമയം കേരള വ്യാപാരി സമിതിയുടെ നേതാക്കളെത്തി ഇവരെ തടഞ്ഞു. ഷൂട്ടിംഗ് കച്ചവടത്തെ ബാധിക്കുമെന്നും മുപ്പതിനായിരം രൂപ വേണമെന്നുമായിരുന്നു ആവശ്യം. ഷൂട്ടിംഗ് മുടങ്ങിയാല്‍ നഷ്ടമുണ്ടാകുമെന്ന് അണിയറപ്രവര്‍ത്തകര്‍ പറഞ്ഞിട്ടും കേട്ടില്ല. ഒടുവില്‍ പണം നല്‍കിയാണ് പ്രശ്‌നം പരിഹരിച്ചത്. അതേസമയം, കച്ചവടത്തെ ബാധിക്കുമെന്നതിനാലാണ് ഷൂട്ടിംഗ് തടഞ്ഞതെന്നും സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ നല്‍കിയ പണം കച്ചവടക്കാര്‍ക്ക് വീതിച്ചുനല്‍കിയെന്നുമാണ് സംഘടനാ പ്രതിനിധികള്‍ നല്‍കുന്ന വിശദീകരണം. സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് നഗരസഭാ അദ്ധ്യക്ഷ അറിയിച്ചു.
 

Latest News