കുട്ടികള്‍ ജങ്ക് ഫുഡ് ആവശ്യപ്പെട്ടാല്‍  അവഗണിക്കുന്നതാണ് ഉത്തമം 

പാരിസ്- കുട്ടികള്‍ക്ക് ഒരു കാരണവശാലും ജങ്ക് ഫുഡ് നല്‍കരുത്. അമിതമായ കലോറി അടങ്ങിയ ജങ്ക് ഫുഡില്‍ കുട്ടികള്‍ക്ക് ആവശ്യമായ യാതൊരു പോഷകങ്ങളും അടങ്ങിയിട്ടില്ല. മാത്രമല്ല, അമിതമായ കൊഴുപ്പ്, ഉപ്പ്, മധുരം എന്നിവ അടങ്ങിയിട്ടുള്ളതിനാല്‍ പല രോഗങ്ങള്‍ക്ക് ഇടയാക്കുന്നവയുമാണ് ജങ്ക് ഫുഡുകള്‍. കുട്ടികളില്‍ അമിതവണ്ണം, പ്രമേഹം എന്നിവയ്ക്ക് പുറമേ രക്തസമ്മര്‍ദ്ദത്തിനും ഹൃദ്രോഗത്തിനും ജങ്ക് ഫുഡ് കാരണമാകുന്നു.റെഡി ടു ഈറ്ര് വിഭവങ്ങള്‍, പീസ, ബര്‍ഗര്‍, പഫ്സ് , മീറ്റ് റോള്‍, ഐസ്‌ക്രീം, മിഠായികള്‍, നൂഡില്‍സ്,പാക്കറ്റ് സൂപ്പ്, ബ്രഡ്, ഫ്രഞ്ച് ഫ്രൈസ്, കൃത്രിമ പാനീയങ്ങള്‍ എന്നിവയെല്ലാം ജങ്ക് ഫുഡിന്റെ ഗണത്തില്‍പ്പെടുന്നു.


 

Latest News