Sorry, you need to enable JavaScript to visit this website.

36 പേരുമായി മീന്‍ പിടിക്കാന്‍ പുറപ്പെട്ട ചൈനീസ്  കപ്പല്‍ കാണുന്നില്ല, തിരച്ചിലിന് ഇന്ത്യയും 

ന്യൂദല്‍ഹി-  39 പേരുമായി മത്സ്യബന്ധനക്കപ്പല്‍ കാണാതായതോടെ ഇന്ത്യയുടെ സഹായം തേടി ചൈന. ദക്ഷിണ ഇന്ത്യന്‍ മഹാസമുദ്രത്തിലാണ് ലൂ പെങ് യുവാന്‍ യു എന്ന കപ്പല്‍ കാണാതായത്. ചൈന, ഫിലിപ്പീന്‍സ്, മലേഷ്യ പൗരന്മാരായ തൊഴിലാളികളാണ് കപ്പലിലുണ്ടായിരുന്നത്. ചൈനയുടെ ആവശ്യം പരിഗണിച്ച് ഇന്ത്യ മെയ് 17ന് എയര്‍ എംആര്‍ ഉപയോഗിച്ച് ഇന്ത്യയില്‍ നിന്ന് 900 നോട്ടിക്കല്‍ മൈല്‍ ദൂരെ തിരച്ചില്‍ നടത്തിയെന്ന് ഇന്ത്യന്‍ നേവി ട്വീറ്റ് ചെയ്തു. ഇന്ത്യന്‍ നേവിയുടെ പി81 എയര്‍ക്രാഫ്റ്റ് ഒന്നിലേ റെ തവണ തിരച്ചില്‍ നടത്തി. പ്രതികൂല കാലാവസ്ഥയെ അതിജീവിച്ചാണ് തിരച്ചില്‍ നടത്തിയതെന്നും കപ്പല്‍ മുങ്ങാന്‍ സാധ്യതയുള്ള ഒന്നിലേറെ സ്ഥലങ്ങള്‍ കണ്ടെത്തിയെന്നും നേവി അറിയിച്ചു.
ചൈനയുടെ അപേക്ഷയെ തുടര്‍ന്ന് കപ്പല്‍ മുങ്ങാന്‍ സാധ്യതയുള്ളയിടങ്ങളില്‍ തിരച്ചിലിനായി സംവിധാനങ്ങള്‍ ഇന്ത്യ ഒരുക്കി. ചൈനയുടെ നേവിയുമായി തിരച്ചിലിന് ഇന്ത്യ സഹകരണ സഹായങ്ങള്‍ ഉറപ്പാക്കുന്നുണ്ട്. സമുദ്രത്തിലെ സുരക്ഷ ഉറപ്പാക്കുന്നതിനായി ചൈനയുമായി സഹകരിക്കുന്നതിന്റെ ഭാഗമായാണ് സഹായങ്ങള്‍ നല്‍കുന്നതെന്നും ഇന്ത്യ അറിയിച്ചു. തിരച്ചില്‍ ദൗത്യത്തിനായി കഴിയുന്ന സഹായം ഇന്ത്യ നല്‍കുമെന്നും നേവി അറിയിച്ചു. ഇന്ത്യയുടെ സഹായങ്ങള്‍ക്ക് നന്ദി അറിയിച്ച് ചൈനീസ് എംബസി ട്വീറ്റ് ചെയ്തു.

Latest News