Sorry, you need to enable JavaScript to visit this website.

എമിറേറ്റ്‌സും ഗള്‍ഫ് എയറും കോഡ് ഷെയറിംഗ്

മുഹറഖ്- യു. എ. ഇയുടെ എമിറേറ്റ്സും ബഹ്റൈനിന്റെ ഗള്‍ഫ് എയറും തമ്മിലുള്ള കോഡ്ഷെയര്‍ കരാര്‍ പ്രാബല്യത്തില്‍ വന്നതായി മനാമ ആസ്ഥാനമായുള്ള വിമാനക്കമ്പനി ഗള്‍ഫ് എയര്‍ അറിയിച്ചു.

ആദ്യ ഘട്ടത്തില്‍ ഗള്‍ഫ് എയര്‍ അതിന്റെ കോഡ് ഡെന്‍പസര്‍ ബാലി, ബ്രസീല്‍, ഹനോയി, ഹോ ചിമിന്‍ സിറ്റി, വിയറ്റ്‌നാം, ചെക്ക് റിപ്പബ്ലിക്ക് തുടങ്ങി യൂറോപ്പിലെയും ഫാര്‍ ഈസ്റ്റിലെയും നിരവധി എമിറേറ്റ്‌സ് ലക്ഷ്യസ്ഥാനങ്ങളിലേക്ക് ഉപയോഗപ്പെടുത്തും.  

ഉപഭോക്താക്കള്‍ക്ക് ടിക്കറ്റിംഗ്, ചെക്ക്-ഇന്‍, ബാഗേജ് ട്രാന്‍സ്ഫര്‍ എന്നിവ സംയോജിപ്പിക്കാനും മത്സര നിരക്കുകളില്‍ നിന്ന് പ്രയോജനം നേടാനും സാധിക്കും. പ്രീമിയം യാത്രക്കാര്‍ക്ക് ദുബായിലെ എമിറേറ്റ്‌സ് ലോഞ്ചുകളിലേക്കും പ്രവേശനം ലഭിക്കും.

2022 നവംബറില്‍ ബഹ്റൈന്‍ ഇന്റര്‍നാഷണല്‍ എയര്‍ഷോയ്ക്കിടെ ഒപ്പുവെച്ച കോഡ്ഷെയര്‍ കരാറിന്റെ ആദ്യ ഘട്ടത്തില്‍ ഗള്‍ഫ് എയറിന്റെ വളര്‍ച്ചാ തന്ത്രത്തിന് അനുസൃതമായി ലക്ഷ്യസ്ഥാനങ്ങള്‍ ഉള്‍പ്പെടുന്നുവെന്ന് ഗള്‍ഫ് എയര്‍ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ക്യാപ്റ്റന്‍ വലീദ് അല്‍ അലവി പറഞ്ഞു.

Latest News